Sunday, November 24, 2024
Saudi ArabiaTop Stories

പ്രതിരോധ മുൻ കരുതലുകൾ ലഘൂകരിക്കാൻ സാധിക്കുന്നതും നിർബന്ധമായും പാലിക്കേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

കൊറോണ പ്രതിരോധ മുൻ കരുതലുകൾ ലഘൂകരിക്കാൻ സാധിക്കുന്നതും നടപടികൾ ശക്തമായി പാലിക്കേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം.

പൊതു സ്ഥലങ്ങൾ, തുറന്ന സ്ഥലങ്ങൾ, അടഞ്ഞ സ്ഥലങ്ങൾ എന്നീ മൂന്ന് കാറ്റഗറിയായിട്ടാണു സ്ഥലങ്ങളെ തരം തിരിച്ചിട്ടുള്ളത്.

പൊതു സ്ഥലങ്ങളിൽ പർക്കുകൾ, സൈഡ് വാക്കിംഗ് ഏരിയകൾ എന്നിവയെല്ലാം ഉൾപ്പെടും. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കലും അകലം പാലിക്കലും വെന്റിലേഷനും നിർബന്ധമില്ല. എന്നാൽ കൈകൾ അണുവിമുക്തമാക്കണം.

തുറന്ന സ്ഥലങ്ങളിൽ സ്റ്റേഡിയങ്ങളും  ഇവന്റുകളും മറ്റു ആക്റ്റിവിറ്റികളും പെടും.
തുറന്ന സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും കൈകൾ അണുവിമുക്തമാക്കലും നിർബന്ധമാകും. എന്നാൽ അകലം പാലിക്കലും വെന്റിലേഷനും നിർബന്ധമില്ല.

അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കലും കൈകൾ കഴുകലും വെന്റിലേഷനും നിർബന്ധമാകും. എന്നാൽ അകലം പലിക്കേണ്ടതില്ല.

അതേ സമയം പള്ളികൾ പോലുള്ള തവക്കൽന ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കലും അകലം പാലിക്കലും തുടരണമെന്ന് അധികൃതർ നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്