Friday, November 22, 2024
Top StoriesTravel

ഇത് പ്രവാസികളുടെ പ്രതിഷേധത്തിന്റെ വിജയം; വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ ഫീസ് കുറച്ചു

കരിപ്പൂർ: കേരളത്തിലെ എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള എയർപോർട്ടുകളിൽ നിന്ന് നടത്തുന്ന റാപിഡ് പിസിആർ ടെസ്റ്റ്‌ നിരക്ക് അധികൃതർ കുറച്ചു.

നിലവിൽ 2490 രൂപ ഫീസുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ 1580 രൂപയായിരിക്കും ഫീസ്.

പുതിയ ഉത്തരവ് ചൊവ്വാഴ്ച മുതൽ കരിപ്പൂർ എയർപോർട്ടിൽ നടപ്പാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

യു എ ഇയിലേക്ക് പോകുന്ന യാത്രക്കാർക്ക് പുറത്ത് നിന്നെടുത്ത പിസിആർ ടെസ്റ്റിന് പുറമെ എയർപോർട്ടിൽ നിന്ന് റാപിഡ് പിസിആർ ടെസ്റ്റും വേണമെന്ന നിബന്ധനയുണ്ട്.

എന്നാൽ ഈ ടെസ്റ്റിന് എയർപോർട്ടിൽ വലിയ തുക ഈടാക്കിയ ഏജൻസിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണു ഉയർന്നിരുന്നത്.

അറേബ്യൻ മലയാളിയടക്കമുള്ള മാധ്യമങ്ങൾ എയർപോർട്ടിലെ ഈ കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്