Saturday, November 23, 2024
OmanSaudi ArabiaTop Stories

സൗദി ഒമാൻ റോഡ് ഔദ്യോഗികമായി തുറന്നു

സൗദിയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തുറന്ന പ്രഖ്യാപനത്തെ സൗദി-ഒമാൻ സംയുക്ത പ്രസ്താവനയിൽ സ്വാഗതം ചെയ്തു.

ഒമാനിലെ അളാഹിറയിലെ ഇബ്രി റൗണ്ടബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ബത്ഹ ഇൻ്റർ സെക്ഷനിൽ അവസാനിക്കുന്ന റോഡിൻ്റെ നീളം 725 കിലോമീറ്ററാണ്.

എംപ്റ്റി ക്വർട്ടർ ഡെസേർട്ട് വഴി കടന്ന് പോകുന്ന റോഡ് സൗദി ഒമാൻ ബന്ധം ശക്തമാക്കാനും വാണിജ്യ,കയറ്റുമതി മേഖലകൾ പരിപോഷിപ്പിക്കാനും സഹായകരമാകും.

ഇതോടെ ഒമാനിൽ നിന്ന് സൗദിയിലേക്ക് കരമാർഗം എത്താൻ നേരത്തെ 18 മണിക്കൂർ സമയമെടുത്തിരുന്നെങ്കിൽ ഇനി മുതൽ അത് 6 മണിക്കൂറായി ചുരുങ്ങും.

130 മില്യൺ ക്യുബിക് മീറ്റർ മണൽക്കൂനകളായിരുന്നു റോഡ് നിർമ്മാണത്തിനായി നീക്കം ചെയ്തിരുന്നത്. 26 വൻ പിരമിഡുകളുടെ സൈസോളം വരുമതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം 250 മില്യൺ യു എസ് ഡോളർ ആണു ഈ എഞ്ചിനീയറിംഗ് വിസ്‌മയം വ്യക്തമാക്കുന്ന റോഡിൻ്റെ നിർമ്മാണത്തിനു ചെലവായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്