Sunday, September 22, 2024
Saudi ArabiaTop Stories

ഹജ്ജ് ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ നിർമ്മിക്കുന്നവർക്ക് 50,000 റിയാൽ സമ്മാനം; നിബന്ധനകൾ അറിയാം

സൗദി ഹജ്ജ് ഉംറ മന്ത്രാലത്തിനായി പുതിയ ലോഗോ നിർമ്മിക്കുന്നവർക്ക് 50,000 റിയാൽ സമ്മാനം പ്രഖ്യാപിച്ച് അധികൃതർ.

ഹജ്ജ് ഉംറ മന്ത്രാലയം പുലർത്തിപ്പോരുന്ന തീർഥാടകരെ സേവിക്കുന്നതിനുള്ള കാഴ്ചപ്പാടും മനോഭാവവും വ്യക്തമാകുന്ന രീതിയിലായിരിക്കണം ലോഗോയുടെ നിർമ്മാണം.

പുതിയ രൂപകൽപ്പനയിൽ രാജ്യത്തിന്റെ ചിഹ്നം (രണ്ട് വാളുകളും ഈന്തപ്പനയും) ഉണ്ടായിരിക്കണം. ഹജ്ജിന്റെയും ഉംറയുടെയും പ്രതീകാത്മകതയെ പ്രതിനിധീകരിക്കുകയും ചെയ്യണം.

ലളിതമായ ഘടകങ്ങളായിരിക്കണമെന്നും സങ്കീർണ്ണമായ ഘടകങ്ങൾ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യണമെന്നും മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

അറബിയിലും ഇംഗ്ലീഷിലും ഉള്ള ടെക്സ്റ്റുകളും ഹജ്ജ് ഉംറയുടെ ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും ഡിസൈൻ ഇസ്ലാമിക ലോകത്തെ ഹജ്ജിന്റെയും ഉംറയുടെയും പദവിയെ സ്പർശിക്കുന്നതാണെന്നും വ്യവസ്ഥയാണ്.

എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്‌. ഡിസൈൻ ചെയ്ത ലോഗോ icd@haj.gov.sa എന്ന മെയിലിലേക്ക് അയക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്