Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്വദേശികൾക്കുള്ള ക്വാറൻ്റീൻ വ്യവസ്‌ഥകൾ വ്യക്തമാക്കി സൗദി സിവിൽ ഏവിയേഷൻ

സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു.

അതോടൊപ്പം സൗദി വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്വദേശികൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ വ്യവസ്ഥകളും സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന സ്വദേശികൾ വാക്സിനെടുത്തവരാണെങ്കിലും അല്ലെങ്കിലും അഞ്ച് ദിവസം സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ കഴിയണം. ആദ്യ ദിവസവും അഞ്ചാം ദിവസവും ഇവർ പി സി ആർ ടെസ്റ്റ് നടത്തുകയും വേണം.

അതേ സമയം സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചതിനു ശേഷം വരുന്നവരാണെങ്കിൽ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല എന്നും സിവിൽ ഏവിയേഷൻ ഓർമ്മിപ്പിച്ചു.

ഇതോടെ നേരത്തെ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ ലിസ്റ്റിൽ നൈജീരിയയും ഉൾപ്പെട്ടതോടെ ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.

15 ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേ നേരത്തെ ഒമിക്രോണ് മുമ്പ് തന്നെ സൗദി വിലക്കേർപ്പെടുത്തിയ തുർക്കി, അഫ്‌ഗാനിസ്ഥാൻ, ലെബാൻ എന്നിവ കൂടി ഉൾപ്പെടുന്നതോടെ നിലവിൽ സൗദി യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ ആകെ എണ്ണം 18 ആയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്