Sunday, April 20, 2025
Saudi ArabiaTop Stories

സൗദി ബജറ്റ് 2022 പ്രഖ്യാപിച്ചു

റിയാദ്: 2022 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രി സഭ അംഗീകാരം നൽകി.

മൊത്തം വരുമാനം 1045 ബില്യൺ റിയാലും 955 ബില്യൺ ചെലവും കണക്കാക്കുന്ന 90 ബില്യണിൻ്റെ മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.

സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യം സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുകയാണെന്നും അതിലൂടെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും മനുഷ്യവികസനത്തിനും സാമ്പത്തിക വളർച്ചയുടെയും വൈവിധ്യത്തിന്റെയും തുടർച്ചയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കുന്നതായും രാജാവ് പ്രസ്താവിച്ചു.

2021-ൽ സൗദി അറേബ്യ അതിന്റെ എക്കാലത്തെയും ഉയർന്ന എണ്ണ ഇതര വരുമാനം രേഖപ്പെടുത്തി.എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ സൂചിക ഒക്ടോബറിൽ 13 ശതമാനത്തിലധികം വളർന്നു.

രാജ്യത്തിന്റെ എണ്ണേതര ഉൽപ്പാദനം 2022ൽ 4.8 ശതമാനവും 2023ലും 2024ലും 5 ശതമാനവും വളരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ സ്ഥിരീകരിച്ചു.

2021 ലെ ബജറ്റ് വരുമാനത്തിൽ 40 ശതമാനവും എണ്ണേതര വരുമാനത്തിൽ നിന്നായിരുന്നുവെന്നത് ശ്രദ്ധേയമാണ്. 2021 ൽ എണ്ണേതര വരുമാനത്തിൽ നിന്ന് 372 ബില്യൺ റിയാലായിരുന്നു രാജ്യം സമാഹരിച്ചത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്