ഇല്ലാത്ത കാരണം പറഞ്ഞ് യാത്ര മുടക്കുന്നു; നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതിനാൽ പണം തിരികെ ചോദിച്ചപ്പോൾ കൈ മലർത്തുന്നു: സൗദി പ്രവാസികൾ നേരിടുന്ന പുതിയ പ്രതിസന്ധികൾ നിരവധി
തങ്ങൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യം പർച്ചേസ് ചെയ്യാതെ പുറത്ത് നിന്നുള്ള സൗദി അംഗീകൃത ക്വാറൻ്റീൻ സൗകര്യം പർച്ചേസ് ചെയ്ത ചില പ്രവാസികളെ ചില ചാർട്ടേഡ് വിമാനക്കംബനി ഉദ്യോഗസ്ഥർ ബോഡിംഗ് നൽകാതെ പ്രയാസപ്പെടുത്തുന്നതായി റിപ്പോർട്ട്.
സൗദി അംഗീകൃത ക്വാറൻ്റീൻ സൗകര്യം പർച്ചേസ് ചെയ്തവർക്ക് ഏത് വിമാനത്തിലും സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്കില്ലെന്നിരിക്കേയാണു ചിലർ പ്രവാാസികളെ ഇത്തരത്തിൽ ദ്രോഹിക്കുന്നത്.
നിലവിൽ പല ക്വാറൻ്റീൻ സൗകര്യങ്ങൾക്കും വില കൂടുതലാണെങ്കിലും ഖത്തർ എയർ വേസ് പോലുള്ളവ നൽകുന്ന നല്ല നിലവാരം തന്നെ പുലർത്തുന്ന ചില ക്വാറൻ്റീൻ സൗകര്യങ്ങൾക്ക് റേറ്റ് കുറവാണെന്നതാണൂ വസ്തുത. ഖത്തറിൻ്റെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അവരുടെ ക്വാറൻ്റീൻ മാത്രം പർച്ചേസ് ചെയ്യുന്നത് ലാഭകരമാണ്. എന്നാൽ ഇത്തരത്തിൽ പുറത്ത് നിന്ന് ക്വാറൻ്റീൻ പർച്ചേസ് ചെയ്തവർക്ക് വിമാനത്തിൽ ബോഡിംഗ് അനുവദിക്കാതെ പ്രയാസപ്പെടുത്തുകയാാണു ചില ചാർട്ടേഡുകാർ ചെയ്യുന്നത്.
അതോടൊപ്പം നാട്ടിൽ നിന്ന് പോകുന്ന സമയം ഓഫർ ചെയ്ത ക്വാറൻ്റീൻ സൗകര്യം സൗദിയിൽ എത്തിയപ്പോൾ ലഭിക്കാതെ വന്ന ചില കുടുംബങ്ങൾ ഏജൻ്റുമാരുമായി ബന്ധപ്പെട്ട് നൽകാത്ത സൗകര്യത്തിനു ഈടാക്കിയ പണം തിരികെ ചൊദിച്ചപ്പോൾ പണം തിരികെ തരാതിരിക്കാനുള്ള ന്യായീകരണങ്ങൾ നടത്തുകയാണ്ഏജന്റ് ചെയ്യുന്നതെന്ന് ചില പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
ടിക്കറ്റ് നിരക്ക് തന്നെ ഒറ്റയടിക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് പ്രാവാസികളെ ചൂഷണം ചെയ്യുന്നതിനിടയിലാണിപ്പോൾ ക്വാറൻ്റീൻ വകുപ്പിലും പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
സൗദി അംഗീകൃത ക്വാറൻ്റീൻ സൗകര്യം ഉള്ള നിരവധി ഹോട്ടലുകൾ സിംഗിൾ താമസ സൗകര്യത്തോടെ 1400 റിയാലിനും മറ്റും ഖത്തർ എയർ വേസിനും മറ്റും ലഭിക്കുംബോൾ അതിനേക്കാൾ വലിയ തുക ഈടാക്കുകയും എന്നാൽ ഒരു റൂമിൽ തന്നെ നാലും എട്ടും ആളുകളെ പാർപ്പിക്കുകയും ചെയ്യുന്ന സമീപനമാണിപ്പോൾ പല ചാർട്ടേഡുകാരും ചെയ്യുന്നത്.
സൗദിയിലേക്ക് നേരിട്ടെത്തുന്നതാകും നല്ലതെന്ന പ്രവാസികളുടെ നിലവിലെ ചിന്തയെയാണു ഇത്തരക്കാർ ചൂഷണം ചെയ്യുന്നത്. പ്രവാസികളുടെ ഈ നിസഹായവസ്ഥയെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa