ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണം
ജിദ്ദ: വെള്ളിയാഴ്ച (17-12-21) മുതൽ അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്ക മദീന പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കാനുള്ള സാധ്യത.
അതോടൊപ്പം ഹായിൽ, ഖസീം, റിയാദ്, നോർത്തേൺ ബോഡർ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും തിങ്കളാഴ്ച വരെ മഴ ലഭിക്കും. നേരിയ തോതിലും മിതമായ തോതിലുമായിരിക്കും ഇവിടങ്ങളിൽ മഴ ലഭിക്കുക.
അതേ സമയം ഈസ്റ്റേൺ പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ ശനിയും ഞായറും മഴ ശക്തിയാർജ്ജിച്ചേക്കും. തബൂക്കിലെയും അൽ ജൗഫിലെയും നോർത്തേൺ ബോഡറിലെയും ചില സ്ഥലങ്ങളിൽ തിങ്കളാഴ്ച ശക്തിയായ മഴ ലഭിക്കും.
പല പ്രദേശങ്ങളിലും ഐസ് മഴക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് നിരീക്ഷണത്തിൽ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa