കാഴ്ചയില്ലാത്തത് തടസ്സമായില്ല; പ്രതിമാസം 15,000 റിയാൽ വരെ വരുമാനം നേടി സൗദി വനിത
ദമാം:കാഴ്ച്ചയില്ലാത്തത് തൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനൊരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണു സൗദി വനിത മആരിബ് അൽ ജൗഹർ.
റോസാപ്പൂക്കൾ വിൽക്കുന്ന ഒരു കട സ്ഥാപിക്കണമെന്ന ആഗ്രഹം ഇച്ഛാശക്തി കൊണ്ട് മാത്രം പൂർത്തിയാക്കിയ അനുഭവം അൽ ഇഖ്ബാരിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മആരിബ് വെളിപ്പെടുത്തിയത്.
ലക്ഷ്യം പൂർത്തീകരിക്കുന്നതിനു കാഴ്ചയുണ്ടായിരിക്കണമെന്നത് ഒരു നിബന്ധനയല്ലെന്ന് തനിക്ക് വെളിപ്പെടുത്തിത്തന്ന പദ്ധതിയായിരുന്നു ഇതെന്ന് അവർ പറഞ്ഞു.
ആദ്യത്തെ ബ്ളൈൻഡ് ഫ്ളവർ കോർഡിനേറ്ററും സർട്ടിഫൈഡ് ട്രെയിനറും എന്ന പദവി മആരിബിനു ലഭിച്ചിട്ടുണ്ട്.
തൻ്റെ പൂക്കട പദ്ധതി വൻ വിജയമാണെന്നും പ്രതിമാസം 7000 റിയാൽ മുതൽ 15,000 റിയാൽ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa