വേതന കുടിശ്ശിക ആവശ്യപ്പെട്ട് ബന്ധുക്കൾ നടപടിക്രമങ്ങൾ വൈകിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തി
കഴിഞ്ഞ സെപ്തംബർ 16നു മസ്തിഷ്ക്കാഘാതം മൂലം മരിച്ച ബീഹാർ ഗോപാൽ ഗഞ്ച് സ്വദേശി അമീർ ആലമിൻ്റെ (60) മൃതദേഹം ബന്ധുക്കളുടെ പിടി വാശി മൂലം നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾക്ക് നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം മരിച്ചയാൾക്ക് ലഭിക്കാനുള്ള ശംബള കുടിശ്ശികയും ആനുകൂല്യങ്ങളും അയക്കണമെന്നാണു അവർ റിയാദിലെ സാമൂഹ്യ പ്രവർത്തകരെ അറിയിച്ചത്.
തുടർന്ന് റിയാദിലെ സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂരും റഫീഖ് മഞ്ചേരിയും എംബസി അനുമതിയോടെ മരിച്ചയാളുടെ കഫീലിനെ സമീപിക്കുകയും കഫീൽ 66,000 റിയാൽ എംബസി അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു.
പണം എംബസിയിൽ ലഭിച്ചിട്ടിട്ടുണ്ടെന്നും കലക്ട്രേറ്റ് വഴി നാട്ടിലെ അനന്തരാവകാശികൾക്ക് ലഭിക്കുമെന്നും പിന്നീട് നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടും പണം കിട്ടാതെ മൃതദേഹം സൗദിയിൽ ഖബറടക്കാനോ നാട്ടിലേക്കയക്കാനോ ആവശ്യമായ രേഖകൾ അയക്കാൻ ബന്ധുക്കൾ തയ്യാറായില്ല.
അവസാനം, മൃതദേഹം കൂടുതൽ മോർച്ചറിയിൽ കിടന്നാൽ പ്രശ്നമാകുമെന്നും രേഖകൾ അയച്ചില്ലെങ്കിൽ തടസ്സം നിൽക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും നാട്ടിലുള്ളവരെ അയച്ചപ്പോഴാണു ആവശ്യമായ രേഖകൾ അയച്ച് കൊടുത്തത്. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa