സൗദിയിൽ സമീപ ദിനങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കാനുള്ള മൂന്ന് കാരണങ്ങൾ വെളിപ്പെടുത്തി പകർച്ചാവ്യാധി വിഭാഗം കൺസൾട്ടൻ്റ്
പകർച്ചവ്യാധി വിഭാഗം കൺസൾട്ടന്റായ മുഹമ്മദ് അൽ അബ്ദുല്ല ഉയർന്നുവരുന്ന കൊറോണ അണുബാധയുടെ കാരണങ്ങൾ വെളിപ്പെടുത്തി.
സൗദി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിച്ചതിന് പിന്നിൽ മൂന്ന് കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ശൈത്യകാലത്തേക്ക് പ്രവേശിക്കുന്നതാണ്, രണ്ടാമത് വൈറസിൻ്റെ ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ വകഭേദങ്ങൾ, മൂന്നാമത് മുൻ കരുതൽ നടപടികൾ നടപ്പാക്കുന്നതിലെ അലംഭാവം എന്നിവയാണ്.
വാക്‌സിൻ സ്വീകരിക്കുന്നതിനൊപ്പം, കൊറോണ വൈറസിനെ നേരിടാൻ മുൻകരുതൽ നടപടികളും അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
സമീപ ദിനങ്ങളിലെ രോഗികളുടെ വർദ്ധനവ് മൂലം സൗദിയിലെ നിലവിലെ ആക്റ്റീവ് കൊറോണ കേസുകൾ 2585 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa