ജി സി സി യിൽ ഇന്ത്യൻ തൊഴിലാളികളുടെ സാന്നിദ്ധ്യം കുറയുന്നു
എമിഗ്രേഷൻ ക്ളിയറൻസ് ആവശ്യമുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ജി സി സി രാജ്യങ്ങളിൽ 2014 മുതൽ താഴേക്ക് വരുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഓവർസീസ് എംപ്ളോയ്മെൻ്റ് ഡിവിഷനാണു ഇത് സംബന്ധിച്ച ഡാറ്റ പുറത്ത് വിട്ടത്.
7.75 ലക്ഷത്തിൽ പരം ഇന്ത്യക്കാർ 2014 ൽ ജി സി സി രാജ്യങ്ങളിൽ തൊഴിൽ നേടിയെങ്കിൽ പിന്നീടുള്ള ഓരോ വർഷങ്ങളും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരികയാണ് . 2014 നും 2018 നും ഇടയിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 62 ശതമാനം ഇടിവ് വന്നിട്ടുണ്ട്.
എണ്ണ വിലയിലെ ഇടിവ് ജി സി സി രാജ്യങ്ങളെ സാരമായി ബാധിച്ചത് മൂലം നിരവധി വ്യവസായിക-സാംബത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യം അനുഭവപ്പെട്ടതടക്കം നിരവധി കാരണങ്ങൾ ജി സി സിയിലേക്കുള്ള സാധാരണ തൊഴിലാളികളുടെ ഒഴുക്കിനെ തടഞ്ഞിട്ടുണ്ട്.
അതേ സമയം ജിസിസി രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ഖത്തറിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്കിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 32,492 ഇന്ത്യക്കാരാണു 2018ൽ ഖത്തറിലേക്ക് ജോലിക്കായി എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa