വാക്സിനുകൾ സ്വീകരിച്ചവർക്ക് മയോകാർഡിറ്റിസ് ഉണ്ടാകുമെന്നും അവർ കായികാദ്ധ്വാനത്തിലേർപ്പെടുന്നത് മരണകാരണമാകുമെന്നുമുള്ള പ്രചാരണത്തോട് സൗദി ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു; സൗദിയിലെ കൊറോണ കേസുകൾ കുത്തനെ ഉയരുന്നു
rജിദ്ദ: സൗദിയിൽ പുതുതായി 602 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 147 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 3891 ആക്റ്റീവ് കേസുകളാണുള്ളത്.
ചികിത്സയിലുള്ളവരിൽ 39 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. പുതുതായി ഒരു കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 20.28 ലക്ഷം പേർ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്.
അതേ സമയം വാക്സിനൂകൾ സ്വീകരിച്ചവർക്ക് മയോകാർഡിറ്റിസ് (ഹൃദയപേശികളിലെ വീക്കം) ഉണ്ടാകുകയും അവർ കായികാദ്ധ്വാനത്തിലേർപ്പെടുന്നത് മരണ കാരണമാകുമെന്നുമുള്ള പ്രചാരണത്തോട് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
വാക്സിനേഷനു ശേഷമുള്ള മിക്ക പാർശ്വ ഫലങ്ങളും നേരിയതോ മിതമായതോ ആണ്. ക്ഷീണം, തലവേദന, കുത്തിവെപ്പെടുത്ത സ്ഥലത്തെ വേദന, പേശി വേദന എന്നിവയാണു പാർശ്വഫലങ്ങൾ.അവ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സംഭവിക്കാം. ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുകയും ചെയ്യും. ഉയർന്ന പനിയും മറ്റും ഉണ്ടായാൽ പാരസെറ്റാമോൾ തുടങ്ങിയവ മിതമായ അളവിൽ കഴിക്കാമെന്നും പാർശ്വഫലങ്ങൾ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിന്നാൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുന്നത് ഉചിതമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa