Sunday, November 17, 2024
Saudi ArabiaTop Stories

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രം മാസ്ക് ഒഴിവാക്കാം; തീയേറ്ററിൽ കപ്പാസിറ്റി 50 ശതമാനം: സൗദിയിൽ വിവിധ മേഖലകളിൽ നിബന്ധനകൾ കർശനമാക്കി അധികൃതർ

ജിദ്ദ: വ്യഴാഴ്ച രാവിലെ മുതൽ സാമൂഹിക അകലം പാലിക്കലും മാസ്ക്ക് ധരിക്കലും എല്ലാ സ്ഥലങ്ങളിലും നിർബന്ധമാക്കിയതോടെ വിവിധ വകുപ്പുകൾ നിബന്ധനകൾ കർശനമാക്കി.

മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം സന്ദർശകരും കച്ചവടക്കാരും മാസ്ക് ധരിക്കുകയും ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് വാണിജ്യ മന്ത്രാലയാം അറിയിച്ചു.

റെസ്റ്റോറൻ്റുകളിലും കോഫീ ഷോപ്പുകളിലും കസ്റ്റമേഴ്സും ജോലിക്കാരും മാസ്ക് ധരിക്കണം. അതേ സമയം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രം അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് വെച്ച് മാസ്ക് ഒഴിവാക്കാമെന്നും വാണിജ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കി.

തീയേറ്ററുകളിൽ നേരത്തെയുള്ളത് പോലുള്ള മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഓഡിയോ വിഷ്വൽ മീഡിയ ജനറൽ അതോറിറ്റി അറിയിച്ചു.

തീയേറ്ററുകളുടെ കപ്പാസിറ്റി 50 ശതമാനമായി കുറക്കും. ഓരോ രണ്ട് സീറ്റിനുമിടയിൽ ഒരു സീറ്റ് ഒഴിവാക്കിയിടും. കൂട്ടം ചേരുന്നതിനു അഞ്ച് പേർ മാത്രമെന്ന മാക്സിമം പരിധിയും ബാധകമാക്കും. ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ ആവശ്യപ്പെടുന്നവർക്ക് തുക മടക്കി നൽകണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ഹറമുകളിൽ സാമൂഹിക അകലം പാലിക്കലും നമസ്ക്കാര സമയത്ത് അകലം പാലിക്കാനായി സ്റ്റിക്കറുകൾ പതിക്കലും ത്വവാഫിനായി പ്രത്യേകം റൂട്ട് നിജപ്പെടുത്തലും വ്യാഴാഴ്ച മുതൽ പുന:സ്ഥാപിക്കും.

മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കൽ നിർബന്ധമാക്കിയതായി സൗദി ഫുട്ബോൾ ഫെഡറേഷനും അറിയിച്ചു.

കൊറോണയുടെ വക ഭേദങ്ങൾ വലിയ തോതിൽ വ്യാപിക്കാൻ തുടങ്ങിയതോടെയാണു അധികൃതർ ഇളവുകൾ ഒഴിവാക്കി പ്രതിരോധ നടപടികൾ പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്