സൗദിയിൽ മാളുകളിലും കൊമേഴ്സ്യൽ സെൻ്ററുകളിലും മാർക്കറ്റുകളിലും റെസ്റ്റോറൻ്റുകളിലും കോഫീഷോപ്പുകളിലും പ്രവേശിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തു; വിശദ വിവരങ്ങൾ അറിയാം
കൊറോണ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രാജ്യത്തെ കൊമേഴ്സ്യൽ സെൻ്ററുകളിലും മാർക്കറ്റുകളിലും റെസ്റ്റോറൻ്റുകളിലും കോഫീഷോപ്പുകളിലും പ്രവേശിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തതായി സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
വാകിസ്നെടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളൊഴികെയുള്ളവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടെങ്കിൽ മാത്രമേ മുകളിൽ പരാമർശിച്ച സ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശിക്കുന്നതിനു മുംബ് സ്വയം ആപിലെ സ്കാൻ കോഡ് വഴി ഹെൽത്ത് സ്റ്റാറ്റസ് വേരിഫൈ ചെയ്യണം.
ഹെൽത്ത് സ്റ്റാറ്റസ് വേരിഫൈ ചെയ്യുന്നതിനുള്ള സ്കാൻ കോഡുകൾ മാളുകളിലും റെസ്റ്റോറൻ്റുകളിലും മറ്റും പ്രവേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കണം.
സ്കാൻ കോഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ തിരക്കുണ്ടാകാൻ പാടില്ല. അതോടൊപ്പം ഉപഭോക്താക്കൾ കോഡ് സ്കാൻ ചെയ്ത് ഹെൽത്ത് സ്റ്റാറ്റസ് വേരിഫൈ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ ജീവനക്കാരൻ അവിടെ ഉണ്ടായിരിക്കണം.
സ്വയം ആപ് വഴി കോഡുകൾ സ്കാൻ ചെയ്യാണമെന്ന വ്യവസ്ഥയിൽ നിന്ന് റീട്ടെയിൽ മേഖലകളിലെ ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പൊതു സ്ഥലങ്ങൾ എന്നത് തുറന്നതും അതിർത്തികൾ വഴി ചുറ്റപ്പെടാത്ത സ്ഥലങ്ങളുമായിരിക്കും. പബ്ളിക് പാർക്കുകളും സൈഡ് വാക്കിംഗ് ഏരിയകളും ഇതിൽ പെടും. അത്തരം സ്ഥലങ്ങളിൽ ഹെൽത്ത് സ്റ്റാറ്റസ് പരിശോധന ആവശ്യമില്ലാതെത്തന്നെ പ്രവേശനം അനുവദിക്കും.
അതേ സമയം സ്പോർട്സ് സ്റ്റേഡിയങ്ങളും ഇവൻ്റുകളൂം മറ്റു വലിയ പരിപാടികളും നടക്കുന്ന സ്ഥലങ്ങളുമൊന്നും പൊതു സ്ഥലം എന്ന കാറ്റഗറിയിൽ പെടില്ല.
മറ്റൊരു ഉത്തരവ് വരുന്നത് വരെ വാണിജ്യ സ്ഥാപനങ്ങളൂടെയും റെസ്റ്റോറൻ്റുകളുടെയുമെല്ലാം പ്രവർത്തന സമയം കൊറോണ പ്രതിസന്ധി വരുന്നതിനു മുംബുള്ളത് പോലെത്തന്നെയായിരികും.
റെസ്റ്റോറാൻ്റുകളിൽ പാർസലുകളും ഓർഡറുകളും സ്വീകരിക്കാൻ നിൽക്കുന്ന സമയം ഒന്നര മീറ്റർ അകലം പാലിച്ചിരിക്കണം. അതേ സമയം ഒരു കുടുംബത്തെ ഒരു വ്യക്തിയായി കണക്കാക്കും. അവർ തമ്മിൽ അകലം പാലിക്കേണ്ടതില്ല. റെസ്റ്റോറൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി തുടരും.
ഷീഷയും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ നൽകുന്നതിനു വിലക്ക്. അതേ സമയം തുറന്ന സ്ഥലങ്ങളിൽ അവ നൽകാമെന്നും പബ്ളിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കുന്നു.
മുഴുവൻ സ്ഥലങ്ങളിലും മാസ്ക്ക് ധരിക്കണമെന്നതും സാമൂഹിക അകലം പാലിക്കണമെന്നതുമായ വ്യവസ്ഥ വ്യാഴാഴ്ച പുലർച്ചെ 7 മണി മുതൽ സൗദിയിൽ പുന:സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa