സൗദിയിൽ ഡീസൽ വിലയിൽ മാറ്റം; നിലവിലെ ഇന്ധന വിലകൾ അറിയാം
ജിദ്ദ: റീട്ടെയിൽ വിപണിയിൽ ഡീസൽ വില വർദ്ധിപ്പിച്ചതായി സൗദി ആരാംകോ അറിയിച്ചു.
ഇത് വരെ ലിറ്ററിനു 52 ഹലാലയുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ 63 ഹലാലയായിരിക്കും വില.
21% ആണ് വില വർദ്ധിച്ചിട്ടുള്ളത്. വില വർദ്ധനവ് ഡിസംബർ 31 മുതൽ നിലവിൽ വരും.
നിലവിലെ സൗദിയിലെ ഇന്ധന വില ഇപ്രകാരമാണ്. പെട്രോൾ 91: 2.18 റിയാൽ. പെട്രോൾ 95: 2.33 റിയാൽ. ഡീസൽ: 63 ഹലാല. മണ്ണെണ്ണ:70 ഹലാല. എൽ പി ജി: 75 ഹലാല.
എല്ലാ വർഷാവസാനവും ഡീസൽ വില പുനർ നിർണ്ണയിക്കുമെന്നും സൗദി ആരാംകോ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa