Tuesday, September 24, 2024
Saudi ArabiaTop Stories

ഒട്ടക മൂത്രം കുടിക്കുന്നവരെ പരിഹസിക്കുന്നവരോട് സൗദി പ്രൊഫസർക്ക് പറയാനുള്ളത്

ഒട്ടക മൂത്രം കുടിക്കുന്നവരെ പരിഹസിക്കുന്നവരോട് പ്രതികരിച്ച് കിംഗ് സൗദ് സോഷ്യോളജി വിഭാഗം പ്രൊഫസർ ഡോ:സഅദ് അൽ സ്വുവയാൻ.

റോറ്റാന ഖലീജിയയിലെ ഫിസ്സൂറ എന്ന പ്രോഗ്രാമിലായിരുന്നു ഇത്തരത്തിൽ പരിഹസിക്കുന്നവരോടായി പ്രൊഫസർ സഅദ് പ്രതികരിച്ചത്.

പുരോഗതിയെയും സംസ്ക്കാരത്തെയും കുറിച്ചുള്ള ചിലരുടെ ധാരണ ഉപരിപ്ളവമാണെന്ന് പറഞ്ഞ പ്രൊഫസർ ഇത് പടിഞ്ഞാറൻ സംസ്ക്കാരത്തിൽ നിന്ന് ആവിർഭവിച്ചതാണെന്ന് പറഞ്ഞു.

ബാക്ടീരിയകളെ നശിപ്പിക്കുന്നതും അസുഖങ്ങൾക്ക് ശമനവുമായിട്ടും ചിലർ ഒട്ടക മൂത്രം കുടിക്കുന്നതിനെ പരിഹസിക്കുന്നത് എന്ത് കൊണ്ടാണെന്ന് പ്രൊഫസർ ആശ്ചര്യപ്പെട്ടു.

ചുമ മാറാൻ മുൻ കാലങ്ങളിൽ വല്യുമ്മമാരും വല്യുപ്പമാരുമെല്ലാം കഴുതപ്പാൽ കുടിക്കുക്കയും തല ഒട്ടക മൂത്രത്തിൽ കഴുകാറുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴുതപ്പാലിൽ നിന്നുള്ള ചീസ് ലോകത്തെ ഏറ്റവും ചിലവേറിയ വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നും പ്രൊഫസർ സഅദ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്