റിയാദിൽ നിന്ന് പാകിസ്ഥാനിലേക്ക് പറക്കുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് വിമാനം ദമാമിലിറക്കി
ദമാം: പാകിസ്ഥാൻ എയർ വേസിലെ 9754 വിമാനത്തിലെ പൈലറ്റ് റിയാദിൽ നിന്ന് ഇസ് ലാമാബാദിലേക്കുള്ള യാത്രക്കിടെ വിമാനം ദമാമിലിറക്കി.
തൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞായിരുന്നു പൈലറ്റ് വിമാനം ദമാം എയർപോർട്ടിൽ ഇറക്കിയത്.
മോശം കാലാവസ്ഥയെത്തുടർന്ന് റിയാദിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയിരുന്നുവെന്ന് പാക് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ വിമാനം ദമാമിൽ നിന്ന് പുറപ്പെട്ട ശേഷം പൈലറ്റ് എല്ലാവരോടും ക്ഷമ ചോദിക്കുകയും തൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം ദമാമിൽ ഇറക്കുകയാണെന്നും അറിയിക്കുകയായിരുന്നു.
പൈലറ്റിനു റെസ്റ്റ് ആവശ്യമാണെന്നും യാത്രക്കാരുടെ സുരക്ഷക്ക് അത് ആവശ്യമാണെന്നുമാണു ഇത് സംബന്ധിച്ച് പാകിസ്ഥാൻ എയർലൈൻസ് വാക്താവ് വിശദീകരണം നൽകിയത്.
ദമാമിലിറക്കിയ യാത്രക്കാരെയെല്ലാം ഹോട്ടലുകളിൽ പാർപ്പിച്ചുവെന്നും അവരെ വൈകുന്നേരം ഇസ് ലാമാദിലേക്ക് കൊണ്ട് പോകുമെന്നും എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa