സൗദിയിൽ അനുഭവപ്പെടുന്നത് ശക്തമായ ശീത തരംഗം;റിയാദും പൂജ്യം ഡിഗ്രിയിലേക്ക്
റിയാദ്: സമീപ ദിനങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ സവിശേഷതകളെക്കുറിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ് താനി വിശദീകരിച്ചു.
നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്നത് ഏറ്റവും ശക്തമായ ശീത തരംഗമാണെന്ന് ഹുസൈൻ ഖഹ്താനി പറയുന്നു.
ശൈത്യത്തിൻ്റെ ആദ്യ മൂന്നിലൊന്ന് സമയത്തിലാണിപ്പോൾ രാജ്യം നില നിൽക്കുന്നത്. വടക്കൻ, കിഴക്കൻ, മധ്യ പ്രദേശങ്ങളെ തണുപ്പ് പിണ്ഡം ബാധിക്കും.
റിയാദിലെ താപ നില വരും ദിനങ്ങളിൽ പൂജ്യത്തിലേക്ക് താഴും. സതേൺ റീജ്യണിലും താപ നില വളരെയധികം താഴും.
റിയാദിൻ്റെയും കിഴക്കൻ പ്രവിശ്യയുടെയും പല ഭാഗങ്ങളിലും മഴ തുടർന്ന് കൊണ്ടിരിക്കും. നോർത്തേൺ, ഹായിൽ റീജ്യണുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഐസ് വീഴ്ചയും തുടരുമെന്നും ഖഹ്താനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. മഞ്ഞ് വീഴ്ചയുടെ രംഗങ്ങൾ കാണാൻ https://arabianmalayali.com/2022/01/17/37405/ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa