സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇഖാമ, റി എൻട്രി കാലാവധികൾ നീട്ടി നൽകും
കരിപ്പുർ: സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് നാട്ടിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമ, റി എൻ ട്രി കാലാവധികൾ സൗജന്യമായി നീട്ടി നൽകുമെന്ന് ജവാസാത്ത്.
മാർച്ച് 31 വരെയാണ് ഇഖാമ റി എൻ ട്രി കാലാവധികൾ നീട്ടി നൽകുകയെന്ന് ജവാസാത്ത് അറിയിച്ചു.
അതേ സമയം സൗദിയിൽ നിന്ന് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവരുടെ കാലാവധികൾ നീട്ടില്ല എന്ന് ജവാസാത്ത് അറിയിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻ ട്രിയും സൗജന്യമായി ജനുവരി 31 വരെ പുതുക്കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു.
ജനുവരി 31 വരെ നീട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും വളരെ കുറച്ച് പേരുടെ ഇഖാമ റി എൻട്രി കാലാവധികൾ മാത്രമേ പുതുക്കി നൽകിയിരുന്നുള്ളൂ.
2020 മാർച്ചിൽ സൗദി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തൽ ചെയ്ത ശേഷം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻ ട്രിയും വിവിധ ഘട്ടങ്ങളിലായി സൗദി ഭരണകൂടം പുതുക്കിയിട്ടുണ്ട്.
പ്രതിസന്ധിയിൽ തുണയായിക്കൊണ്ട് ഇഖാമയും റി എൻട്രിയും പുതുക്കി നൽകാൻ ഉത്തരവിട്ട സൽമാൻ രാജാവിന്റെ നടപടി ആയിരക്കണക്കിനാളുകൾക്കാണു തുണയായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa