ബൂസ്റ്റർ ഡോസ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഓർമ്മപ്പെടുത്തൽ വീണ്ടും; സൗദിയിൽ നിന്നും ഇപ്പോൾ നാട്ടിലേക്ക് പോകുന്നവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ടത്
ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് മാറുമെന്ന മുന്നറിയിപ്പ് സൗദി ആരോഗ്യ മന്താലയം ആവർത്തിക്കുന്ന സാഹചര്യത്തിൽ നിലവിൽ നാട്ടിലേക്ക് പോകുന്നവരും അല്ലാത്തവരുമായ സൗദി പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാകും.
സെക്കൻഡ് ഡോസ് സ്വീകരിച്ച ഒരാൾ 8 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിലായിരിക്കും അയാളുടെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുക.
അത് കൊണ്ട് തന്നെ നിലവിൽ സെകൻഡ് ഡോസ് സ്വീകരിച്ച് 8 മാസത്തോടടുക്കുന്ന പ്രവാസികൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ നാട്ടിലേക്ക് പോകുന്നത് ഒരു പക്ഷേ അബദ്ധമായേക്കാം.
കാരണം നാട്ടിലെത്തിയ ശേഷമാണു 8 മാസം പൂർത്തിയാകുന്നതെങ്കിൽ തിരികെ വരുന്ന സമയം ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നതിനാൽ സൗദിയിലെത്തുംബോൾ ഒരു പക്ഷേ ക്വാറൻ്റീൻ ആവശ്യമായി വന്നേക്കാം. ഇതിനെക്കുറിച്ച് വ്യക്തത ഇനിയും വരാനുണ്ട്.
അതേ സമയം സെകൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളവർക്ക് നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കാത്തിരിക്കാതെ തന്നെ നാട്ടിൽ പോകുന്നത് കൊണ്ട് വലിയ പ്രയാസം ഉണ്ടാകാൻ സാധ്യതയില്ല. എങ്കിലും സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടുണ്ടെങ്കിൽ ബുസ്റ്റർ ഡോസിനു അപോയിൻ്റ്മെൻ്റ് ലഭിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
നിലവിൽ സെകൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസിനുള്ള അപോയിൻ്റ്മെൻ്റ് ലഭിക്കാൻ സമയമെടുക്കുന്നുണ്ട്. മുൻ ഗണനാ ക്രമത്തിലാണു വാക്സിൻ നൽകുന്നതെന്നാണു മെസ്സേജ് വരുന്നത്.
ഏതായാലും നാട്ടിൽ പോകുന്നവരാണെങ്കിലും അല്ലെങ്കിലും അപോയിൻ്റ്മെൻ്റ് ലഭിക്കുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസിനു ബുക്ക് ചെയ്യുന്നത് എന്ത് കൊണ്ടും ഭാവിയിലെ പല സങ്കീർണ്ണതകളും ഇല്ലാതാക്കാൻ സഹായിച്ചേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa