എക്സിറ്റ് വിസ ഇഷ്യു ചെയ്ത് രണ്ട് മാസത്തിനകം സൗദി വിടാതിരുന്നാൽ പിഴ
ഒരു വിദേശ തൊഴിലാളി എക്സിറ്റ് വിസ ഇഷ്യു ചെയ്ത് എക്സിറ്റ് വിസയുടെ കാലാവധിയായ രണ്ട് മാസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് ജവാസാത്ത്.
എക്സിറ്റ് വിസ കാലാവധി കഴിഞ്ഞാൽ 1000 റിയാൽ പിഴ അടക്കേണ്ടി വരുമെന്നാണു ജവാസാത്ത് മുന്നറിയിപ്പ് നൽകിയത്.
ജവാസാത്ത് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരാൾ ചോദിച്ച സംശയത്തിനാണു ജവാസാത്ത് ഉദ്യോഗസ്ഥർ മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa