സൗദി യാത്രയുമായും ക്വാറൻ്റീനുമായും ബന്ധപ്പെട്ട് പ്രവാസികൾ നിരന്തരമായി ചോദിക്കുന്ന ആറ് ചോദ്യങ്ങളും ഉത്തരങ്ങളും
സൗദി യാത്രയുമായും ക്വാറൻ്റീനുമായും ബന്ധപ്പെട്ട് വിശദ വിവരങ്ങൾ നേരത്തെ ‘അറേബ്യൻ മലയാളി’ നൽകിയിരുന്നെങ്കിലും പല സുഹൃത്തുക്കളും നിരന്തരമായി ഇൻബോക്സിലൂടെ വീണ്ടും ചോദിച്ച് കൊണ്ടിരിക്കുന്ന ആറ് ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും താഴെ കൊടുക്കുന്നു.
ചോദ്യം: സൗദിയിൽ നിന്ന് ഫസ്റ്റ് ഡോസ് സ്വീകരിക്കുകയും നാട്ടിൽ നിന്ന് സെക്കൻഡ് ഡോസ് സ്വീകരിക്കുകയും വീണ്ടും സൗദിയിൽ നിന്ന് ബൂസ് റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്ത് ഒരാൾ നാട്ടിലേക്ക് അവധിക്ക് പോയി തിരികെ വരുന്ന സമയം സൗദിയിൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ?
ഉത്തരം: ക്വാറൻ്റീൻ ആവശ്യമില്ല. കാരണം സൗദിയി നിന്ന് അയാൾ രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞു. സൗദി അധികൃതരുടെ നിർദ്ദേശ പ്രകാരം ക്വാറൻ്റീൻ ഒഴിവാകാൻ രണ്ട് ഡോസ് സൗദിയിൽ നിന്ന് സ്വീകരിച്ചാൽ മതി. അത് ഒന്നാമതാണോ രണ്ടാമതാണൊ മൂന്നാമതാണോ എന്നത് പ്രശനമേ അല്ല. അതേ സമയം രണ്ട് ഡോസ് സൗദിയിൽ നിന്ന് സ്വീകരിച്ചതിൻ്റെ പ്രൂഫ് സ്വിഹതിയിൽ ഉണ്ടായിരിക്കണം.
ചോദ്യം: മുകളിൽ പരാമർശിച്ചത് പ്രകാരം വാക്സിൻ സ്വീകരിച്ച ചില പ്രവാസികൾ നാട്ടിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന സമയം 3 ദിവസത്തെ ക്വാറൻ്റീൻ പാക്കേജ് നിർബന്ധമായും എടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ ?
ഉത്തരം: ചില എയർലൈനുകാർ അവരുടെ ക്വാറൻ്റീൻ പാക്കേജ് ചെലവാക്കാൻ വേണ്ടിയുള്ള നീക്കമാണു നടത്തുന്നത് എന്നാണു മനസ്സിലാകുന്നത്. അതേ സമയം അത്തരം എയർലൈനുകൾ ഒഴിവാക്കി ക്വാറൻ്റീൻ ആവശ്യപ്പെടാത്ത എയർലൈനുകളിൽ ടിക്കറ്റ് എടുത്ത് പോകാൻ ശ്രമിക്കുക.
ചോദ്യം: നാട്ടിൽ നിന്ന് രണ്ട് ഡോസും സൗദിയിൽ നിന്ന് ബൂസ്റ്റർ ഡോസും സ്വീകരിച്ചയാൾ പിന്നീട് നാട്ടിൽ വന്ന് മടങ്ങിപ്പോകുന്ന സമയം ക്വാറൻ്റീൻ ആവശ്യമുണ്ടോ?.
ഉത്തരം: ഇയാൾ സൗദിയിൽ നിന്ന് ഒരു ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നതിനാൽ സൗദി അധികൃതരുടെ നിർദ്ദേശ പ്രകാരമുള്ള ഒരു ഡോസ് സ്വീകരിച്ചവർക്കുള്ള 3 ദിവസത്തെ ക്വാറൻ്റീൻ പാക്കേജ് ബാധകമാകും.
ചോദ്യം: സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എക്സിറ്റിൽ വന്നയാൾ പിന്നീട് മറ്റൊരു തൊഴിൽ വിസയിലോ ഫാമിലി വിസയിലോ വിസിറ്റ് വിസയിലോ പോകുന്ന സമയം സൗദിയിൽ ക്വാറൻ്റീനിൽ കഴിയേണ്ടതുണ്ടോ?
ഉത്തരം: ക്വാറൻ്റീൻ ആവശ്യമില്ല. കാരണം സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ചു എന്ന നിബന്ധന പൂർത്തിയാക്കിയിട്ടുള്ളതിനാൽ പിന്നീട് ഏത് വിസക്ക് പോകുന്ന സമയവും സൗദിയിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ കാണിച്ചാൽ മതിയാകും.
ചോദ്യം: ഇഖാമയുള്ളയാളുടെ കൂടെ നാട്ടിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച കുടുംബാംഗങ്ങൾ സൗദിയിലേക്ക് പ്രവേശിക്കുകയാണെങ്കിൽ സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ?.
ഉത്തരം: ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. മറിച്ച് അവർ അഞ്ച് ദിവസം ഹോം ക്വാറൻ്റീനിൽ കഴിയണം എന്നാണു ഇപ്പോൾ ചില എയർലൈൻ വൃത്തങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. എങ്കിലും ഇത്തരത്തിൽ കുടുംബത്തെ കൊണ്ട് വരാനായി ഒരുങ്ങുന്നവർ നാട്ടിലെ ട്രാവൽ ഏജൻ്റുമാരുമായി ആദ്യം അനേഷണം നടത്തുക. കാരണം ചില എയർലൈനുകൾ ബോഡിംഗ് അനുവദിക്കുന്നില്ല എന്ന് ട്രാവൽ ഏജൻസികൾ അറിയിക്കുന്നുണ്ട്.
ചോദ്യം: മുകളിൽ പരാമർശിച്ച ക്വാറൻ്റീൻ പാക്കേജെല്ലാം നേരിട്ട് സൗദിയിലേക്ക് പോകുന്നവർക്ക് മാത്രമല്ലേ ബാധകമാകൂ? നാട്ടിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം ദുബൈയിലോ സൗദി നേരത്തെ വിലക്കേർപ്പെടുത്താത്ത മറ്റു രാജ്യങ്ങളിലോ കഴിഞ്ഞതിനു ശേഷം സൗദിയിലേക്ക് കടക്കുന്നവർക്ക് ക്വാറൻ്റീൻ പാക്കേജ് ബാധകമാകില്ലല്ലോ?
ഉത്തരം: മുകളിലെ ക്വാറൻ്റീൻ നിർദ്ദേശങ്ങളെല്ലാം ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകുന്നവർക്ക് മാത്രമേ ബാധകമാകു. അതേ സമയം ചോദ്യത്തിൽ പരമർശിച്ചത് പോലെ നാട്ടിൽ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ദുബൈയിലോ ഒമാനിലോ ബഹ്രൈനിലോ ഖത്തറിലോ 14 ദിവസം കഴിഞ്ഞതിനു ശേഷം സൗദിയിലേക്ക് കടക്കുകയാണെങ്കിൽ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa