ഇഖാമയും റി എൻട്രിയും വിസിറ്റ് വിസയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാം
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റ് വിസാ കാലാവധികൾ മാർച്ച് 31 വരെ നീട്ടി നൽകുമെന്ന് ജവാസാത്ത് പ്രഖ്യാപിച്ചത് നിരവധി പ്രവാസികൾ വലിയ പ്രതീക്ഷയോടെയാണു കാണുന്നത്.
പ്രത്യേകിച്ച് കഫീൽ ഒരു നിലക്കും സഹകരിക്കാത്തതിനാൽ പണം നൽകിയാലും പുതുക്കി നൽകിത്തരില്ലെന്ന അവസ്ഥയുള്ളവർക്കായിരിക്കും പുതിയ തീരുമാനം ഏറെ ഉപകാരപ്പെടുക.
എന്ന് മുതലാണു പുതുക്കൽ ആരംഭിക്കുക എന്നത് വ്യക്തമായി അറിയാൻ സാധിക്കില്ല. എങ്കിലും തങ്ങളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും പുതുക്കിയിട്ടുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കാൻ പ്രവാസികൾക്ക് തങ്ങളുടെ മൊബൈൽ ഉപയോഗിച്ച് തന്നെ സാധിക്കും. അതിനുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.
നാട്ടിലുള്ളവർക്ക് അബ്ഷിറിൻ്റെ സഹായമില്ലാതെത്തന്നെ ഇഖാമ കാലാവധി ചെക്ക് ചെയ്യാൻ സൗദി മാാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ പോർട്ടലിലെ ഒരു ലിങ്ക് വഴി സാധിക്കും.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത ശേഷം ഇഖാമ നംബർ, ജനനത്തീയതി എന്നിവ നൽകി ശേഷം കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നോർക്കുക).
ഇഖാമ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കുക . ഡേറ്റ് ഓഫ് ബർത്തും ഈ പേജിൽ കാണിക്കുന്നത് ഇതേ പാറ്റേണിലായിരിക്കും. അതോടൊപ്പം സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴിയും നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാമ കാലാവധി പരിശോധിക്കാൻ സാധിക്കും.
അത് പോലെ നാട്ടിൽ നിന്ന് എളുപ്പത്തിൽ റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് ശ്രമിക്കേണ്ടത്. ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.
മുകളിലെ റി എൻട്രി പരിശോധിക്കുന്നതിനുള്ള ലിങ്ക് തുറന്ന ശേഷം ഇഖാമ നംബർ, വിസ നംബർ,എന്നിവയിലേതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര് , ജനനത്തിയതി, പാസ്പോർട്ട് നംബർ, വിസ നമ്പർ , ഇഖാമ നംബർ , ഇഖാമ എക്സ്പയറി ഡേറ്റ്, വിസ എക്സ്പിയറി ഡേറ്റ് എന്നിവയിലേതെങ്കിലും ഒന്ന് എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.
വിസിറ്റിംഗ് വിസ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ https://visa.mofa.gov.sa/VisaServices/SearchVisa എന്ന ലിങ്കിൽ പോയാൽ മതി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa