ജിദ്ദയിൽ പൊളിച്ച് മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും; നിബന്ധനകൾ അറിയാം
ജിദ്ദ: നഗര സൗന്ദര്യവത്ക്കരണത്തിൻ്റെയും അനധികൃത നിർമ്മാണ പ്രവൃത്തികൾ നീക്കം ചെയ്യുന്നതിൻ്റെയും ഭാഗമായി പൊളിച്ച് മാറ്റപ്പെട്ട കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗര സഭ അറിയിച്ചു.
ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനാവാശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും അധികൃതർ വ്യക്തമാക്കി.
ജനുവരി 30 മുതലാണു പൊളിച്ച് മാറ്റിയ കെട്ടിടങ്ങൾക്കും ഭൂമിക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സ്വീകരിക്കൽ ആരംഭിക്കുക.
ജിദ്ദ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ സ്റ്റേറ്റ് ഓഫീസുകൾ വഴിയോ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഭൂമിയുടെ ആധാരമുണ്ടെങ്കിൽ ഭൂമിക്കും അതേ സമയം ആധാരമില്ലെങ്കിൽ കെട്ടിടത്തിനു മാത്രമായും നഷ്ടപരിഹാരം നൽകും.
ഉടമസ്ഥാവകാശ രേഖ, ഉടമസ്ഥൻ്റെ വിവരങ്ങൾ, ഉടമസ്ഥൻ്റെ ഐഡി കാർഡ് കോപ്പി, ഉടമസ്ഥൻ്റെ പകരക്കാരനാണെങ്കിൽ പകരക്കാരൻ്റെ ഐഡി യും പകരം ഉത്തരവാദിത്വം ഏൽപ്പിച്ചതിൻ്റെ രേഖയും നൽകണം.
അതോടൊപ്പം ലഭ്യമാണെങ്കിൽ കെട്ടിടത്തിൻ്റെ മുഴുവൻ ചിത്രം, ലഭ്യമാണെങ്കിൽ ഇലക്ട്രിസിറ്റി ബിൽ കോപ്പി, കെട്ടിട നംബർ, സ്ഥലത്തിൻ്റെ ഏരിയൽ ഫോട്ടോയുണ്ടെങ്കിൽ അതും ഹാജരാക്കണം.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതും പൊളിക്കുന്നതും തുടർന്ന് കൊണ്ടിരിക്കുകയാണ്.
മലയാളികടങ്ങുന്ന പ്രവാസികളിൽ വലിയൊരു ഭാഗം തന്നെ നവീകരണത്തിൻ്റെ ഭാഗമാായി മറ്റു സ്ഥലങ്ങളിലേക്ക് താമസവും കച്ചവടവും എല്ലാം മാറിക്കൊണ്ടിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa