ഫെബ്രുവരി 22 ൻ്റെ അവധി സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ബാധകമാകുമെന്ന് മന്ത്രി
ജിദ്ദ: എല്ലാ വർഷവും ഫെബ്രുവരി 22 സൗദി സ്ഥാപക ദിനമായി ആചരിക്കാനുള്ള സല്മാൻ രാജാവിൻ്റെ കല്പന പ്രകാരം പ്രസ്തുത ദിനത്തിൽ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും പൊതു അവധി ബാധകമാകുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി അറിയിച്ചു.
ഫെബ്രുവരി 22 നു സ്ഥാപക ദിനമായി ആചരിക്കാനുള്ള റോയൽ ഓർഡറിൽ തന്നെ പൊതു അവധിയായിരിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. പ്രസ്തുത സൂചന സർക്കാർ മേഖലക്കും സ്വകാര്യ മേഖലക്കും ഒരു പോലെ ബാധകമാകുമെന്നാണു മന്ത്രി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
സെപ്തംബർ 23 നു സൗദി ദേശീയ ദിനത്തോടനുബന്ധിച്ചും സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധിയുണ്ട്.
ഇതോടെ രണ്ട് പെരുന്നാൾ അവധിയും നാഷണൽ ഡേ, സ്ഥാപക ദിനം എന്നിവയും അടക്കം മൊത്തം 4 പൊതു അവധിയാണു സൗദിയിലെ സ്വകാര്യ, സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ലഭിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa