Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലെ കൊറോണ കേസുകൾ വിലയിരുത്തി ആരോഗ്യ മന്ത്രാലയ വാക്താവ്

റിയാദ്: രാജ്യത്തെ കൊറോണ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അവലോകനം ചെയ്തു.

കൊറോണ കേസുകൾ പുതുതായി രേഖപ്പെടുത്തുന്നതിലെ കുറവ് വരും ദിനങ്ങളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുറയുമെന്നതിലേക്ക് പ്രതീക്ഷ നൽകുന്നു.

കൊറോണ ബാധിച്ചവർക്ക് സുഖം പ്രാപിച്ചയുടൻ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും ഡോ:അബ്ദുൽ ആലി വ്യക്തമാക്കി.

സൗദിയിൽ പൂതുതായി 3669 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 4375 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. 940 പേർ ഗുരുതരാവസ്ഥയിലുണ്ട്. 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

നിലവിൽ 38,926 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്. രാജ്യത്ത് ഇത് വരെയായി 75.33 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്