Friday, May 9, 2025
Saudi ArabiaTop Stories

കള്ളപ്പണം വെളുപ്പിക്കൽ സൗദി പബ്ളിക് പ്രോസിക്യൂഷൻ സ്വദേശിക്കും വിദേശിക്കും ശിക്ഷ വിധിച്ചു

ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ സ്വദേശിക്കും വിദേശിക്കും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷൻ ശിക്ഷകൾ വിധിച്ചു.

നിയമ ലംഘകരിൽ നിന്നും ബിനാമികളിൽ നിന്നും മയക്ക് മരുന്ന് കച്ചവടക്കാരിൽ നിന്നും പ്രതികൾ പണം കൈപ്പറ്റി സ്വദേശിയുടെ പേരിലുള്ള വ്യാപാര സ്ഥാപനത്തിൻ്റെ അക്കൗണ്ടിൻ്റെ മറവിൽ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയായിരുന്നു ചെയ്തിരുന്നത്.

രണ്ട് ബില്യൺ റിയാലോളം ഇത്തരത്തിൽ പ്രതികൾ രാജ്യത്തിൻ്റെ പുറത്തേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിദേശത്തേക്ക് അയച്ചതിനു സമാനമായ തുക പ്രതികളിൽ നിന്ന് പിടിച്ചെടുക്കാനും ജയിൽ ശിക്ഷയും ഇടപാടിൽ ഭാഗമായ സ്ഥാപനങ്ങൾക്ക് 100 മില്യൺ റിയാൽ പിഴയുമാണു ശിക്ഷ വിധിച്ചത്.

സ്വദേശി പൗരനു സൗദിയിൽ നിന്ന് പുറത്തേക്ക് യാത്രാ വിലക്കും ശിക്ഷകൾക്ക് ശേഷം വിദേശിയെ നാടു കടത്താനും വിധിയിൽ ആവശ്യപ്പെടുന്നു.

രാജ്യത്തിൻ്റെ സാംബത്തിക സുരക്ഷാ സംവിധാനം തകർക്കാൻ ആർ ശ്രമിച്ചാലും ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ളിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്