സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
റിയാദ്: ചില വ്യക്തികൾ നിഷ്ക്കളങ്കരായ ഇന്ത്യക്കാരെ എംബസിയുടെ പേരിൽ വഞ്ചിക്കുന്നതായി എംബസി മുന്നറിയിപ്പ് നൽകി.
സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനുള്ള സംവിധാനം ഒരുക്കുമെന്ന് പറഞ്ഞു പണം തട്ടിയെടുക്കുകയാണു തട്ടിപ്പ് സംഘം ചെയ്യുന്നത്.
@embassy_support എന്ന ട്വിറ്റർ അക്കൗണ്ട് വഴിയും ind_embassy.mea.gov@protonmail.com എന്ന മെയിൽ ഐഡിയിൽ നിന്നുമാണ് ആളുകൾക്ക് പ്രധാനമായും തട്ടിപ്പ് സന്ദേശങ്ങൾ വരുന്നത്.
മുകളിൽ പരാമർശിച്ച ഐഡികളുമായി എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംബസി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ എംബസിയുടെ ഇമെയിൽ, ട്വിറ്റർ, ഫേസ്ബുക്ക് ഐഡികളും ഫോൺ നംബറുകളുമെല്ലാം www.eoiriyadh.gov.in എന്ന സൈറ്റിൽ നിന്ന് ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.
എല്ലാ ഇന്ത്യൻ മിഷനുകളുടെയും ഇമെയിൽ ഐഡികൾ എപ്പോഴും @mea.gov.in എന്ന ഡൊമൈനിൽ അവസാനിക്കുന്നതാണെന്ന് എംബസി വ്യക്തമാക്കി.
മറ്റു ഇ മെയിൽ ഐഡികളിൽ നിന്നോ അക്കൗണ്ടുകളിൽ നിന്നോ സംശയാസ്പദമായ മെസേജുകൾ കണ്ടാൽ എംബസി വെബ്സൈറ്റിൽ കയറി വേരിഫൈ ചെയ്യണമെന്നും ചതിയിൽ പെടരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa