Saturday, April 19, 2025
Saudi ArabiaTop Stories

വീണ്ടും ശീത തരംഗം; സൗദിയിലെ ചില സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ശീത തരംഗത്തിൻ്റെ ഭാഗമായി വിവിധ പ്രവിശ്യകളിൽ താപ നില കുറയുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം നിരീക്ഷകൻ അഖീൽ അൽ അഖീൽ അറിയിച്ചു.

രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ താപ നില പൂജ്യം ഡിഗ്രിക്കും അഞ്ച് ഡിഗ്രിക്കും ഇടയിലായിട്ടായിരിക്കും അനുഭവപ്പെടുക. താപ നില കുറയുന്നത് മഞ്ഞ് രൂപപ്പെടാനും ഇടയാക്കും.

റിയാദ്, ഷർഖിയ, ഹായിൽ, ഖസീം,മദീന പ്രവിശ്യകളിൽ ശനിയാഴ്ച ശീത തരംഗത്തിൻ്റെ സാന്നിദ്ധ്യമുണ്ടായേക്കും. ഇവിടങ്ങളിൽ താപ നില ഗണ്യമായി കുറയും.

നോർത്ത് ഈസ്റ്റേൺ പ്രദേശങ്ങളിലും സതേൺ പ്രദേശങ്ങളിലും സൗത്ത് വെസ്റ്റേൺ ഏരിയകളിലെ ഉയർന്ന പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും അഖീൽ അൽ അഖീൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്