സൗദി സെൻസസ് സ്റ്റിക്കറുകൾ നീക്കം ചെയ്യരുത്; കാരണം ഇതാണ്
റിയാദ് – രാജ്യത്തെ താമസ സ്ഥലങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും മുന്നിൽ പതിച്ചിട്ടുള്ള സെൻസസ് സ്റ്റിക്കറുകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) വിശദീകരിച്ചു
റിയൽ എസ്റ്റേറ്റ് യൂണിറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സെൻസസ് സ്റ്റിക്കർ നീക്കം ചെയ്യരുതെന്ന് എല്ലാവരോടും ആഹ്വാനം ചെയ്ത് GASTAT പ്രസ്താവന ഇറക്കി.
സ്റ്റിക്കറിലെ ക്യുആർ കോഡ് 2022 ലെ സൗദി സെൻസസ് സമയത്ത് ഹൗസിംഗ് യൂണിറ്റ് ഡാറ്റയെ കുടുംബനാഥന്റെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കും.
സെൻസസ് സ്റ്റിക്കറിന്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു, അഡ്രസ് ഘട്ടം അപ്‌ഡേറ്റ് ചെയ്യുന്നതിനും സെൻസസിന്റെ ഭാഗമാകാനും അത്യവശ്യമാണ് ഈ സ്റ്റിക്കർ.
ക്യൂ ആർ കോഡിന് പുറമേ, കെട്ടിട നമ്പർ, വീടിന്റെ പ്രധാന, അനുബന്ധ പ്രവേശന കവാടങ്ങളുടെ വിശദാംശങ്ങൾ, റിയൽ എസ്റ്റേറ്റ് യൂണിറ്റുകളുടെ എണ്ണം എന്നിവയാണ് സെൻസസ് സ്റ്റിക്കറിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ എന്ന് GASTAT അതിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി വിഷൻ 2030 ന്റെ അഭിവാജ്യമായ സൗദി സെൻസസ് 2022 പ്രോഗ്രാം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് GASTAT നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa