സൗദിയിൽ നിന്നും ശുഭസൂചനയുമായി ആരോഗ്യമന്ത്രാലയം
സൗദി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലേക്ക് ഏറെ അടുത്ത് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി.
നമ്മൾ പകർച്ചാവ്യാധിയുടെ അവസാനത്തിന്റെ വക്കിലാണ്, മനുഷ്യരിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ആഘാതം ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണ് അനുഭവപ്പെടുന്നത്, കൊറോണക്ക് മുമ്പുള്ള ജീവിതത്തോട് നമ്മൾ വളരെ അടുത്ത് കൊണ്ടിരിക്കുന്നു.
ശേഷിക്കുന്ന മുൻകരുതലുകൾ എടുത്തുകളയാനുള്ള തീരുമാനങ്ങളിൽ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അസീരി പറഞ്ഞു.
അതേ സമയം സൗദിയിൽ പുതുതായി 841 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1922 പേർ കൂടി സുഖം പ്രാപിച്ചു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 764 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8987 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്. രാജ്യത്ത് നിലവിൽ 16736 കൊറോണ ബാധിതരാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa