Tuesday, November 26, 2024
Top StoriesU A E

എയർപോർട്ടിലെ റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കിയ നടപടി പ്രവാസികൾക്ക് വലിയ ആശ്വാസമാകും

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിലെ റാപിഡ് ടെസ്റ്റ്‌ ഒഴിവാക്കിയ നടപടി പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും വലിയ ആശ്വാസമാകും.

പ്രധാനമായും രണ്ട് ഗുണമാണു യത്രക്കാർക്ക് റാപിഡ് ടെസ്റ്റ്‌ ഒഴിവാക്കിയത് വഴി ലഭിക്കുന്നത്.

പലപ്പോഴും എയർപോർട്ടിൽ നിന്ന് നടത്തുന്ന റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നതിനാൽ നിരവധി പ്രവാസികളാണ് അവസാന നിമിഷം യാത്ര മാറ്റി വെക്കേണ്ട ഗതികേടിലായത്. ഇനി മുതൽ അത്തരം ഒരു സാഹചര്യം ഉണ്ടാകില്ലെന്നത് ആശ്വാസമാകും.

രണ്ടാമതായി, പുറത്ത് നിന്നുള്ള പിസിആർ ടെസ്റ്റിനേക്കാൾ നാലിരട്ടിയിലധികം തുകയാണ് റാപിഡ് ടെസ്റ്റിന് ഈടാക്കിയിരുന്നത് എന്നതിനാൽ അത് പ്രവാസികൾക്ക് വലിയ സാംബത്തിക ഭാരം ഉണ്ടാക്കിയിരുന്നു. ഇനി മുതൽ ആ പ്രയാസവും ഇല്ലാതാകും.

നിലവിൽ ദുബൈ, ഷാർജ എമിറേറ്റുകളിലേക്കാണു റാപിഡ് ടെസ്റ്റ്‌ ഒഴിവാക്കിയത്. അതേ സമയം 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധന ഫലം കയ്യിൽ കരുതണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്