Tuesday, November 26, 2024
Saudi ArabiaTop Stories

ഉംറ ഹോസ്റ്റ് വിസ റദ്ദാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലുള്ളവർക്ക് അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ വിദേശത്ത് നിന്ന് ഉംറക്ക് ആളുകളെ കൊണ്ട് വരാനുള്ള പദ്ധതിയായ ആതിഥേയ ഉംറ വിസ അഥവാ ഉംറ ഹോസ്റ്റ് വിസയെക്കുറിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരണം നൽകി.

നിലവിൽ ഉംറ ഹോസ്റ്റ്” വിസ പദ്ധതി റദ്ദാക്കിയിട്ടുണ്ടെന്നാണു ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചത്.

അതേ സമയം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ അപ്ഡേഷൻ ഉണ്ടെങ്കിൽ, മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉംറ ഹോസ്റ്റ് പദ്ധതി നിലവിൽ വരികയാണെങ്കിൽ അത് നിരവധി പ്രവാസികൾക്കും സൗദി സന്ദർശനം ആഗ്രഹിക്കുന്നവർക്കും വലിയ അനുഗ്രഹമായിരിക്കും.

വിസിറ്റിംഗ് വിസയിൽ കുടുംബത്തെ കൊണ്ട് വരാൻ പറ്റാത്ത പ്രൊഫഷനുകളുള്ളവർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പദ്ധതിയായിരുന്നു ഉംറ ഹോസ്റ്റ് വിസ.

ഏതായാലും ഇപ്പോൾ റദ്ദാക്കിയെങ്കിലും.വൈകാതെ പദ്ധതി നിലവിൽ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്