സൗദി സ്ഥാപക ദിനാഘോഷത്തില്‍ നജ്റാന്‍ കെഎംസിസിയും പങ്ക് ചേർന്നു
സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രവാസികളുടെ കൂടി ആഘോഷ ദിനമാണ്.
റാഷിദൂൻ ഖിലാഫത്തിന് ശേഷം അറേബ്യയിൽ ‘രാഷ്ട്രം’ എന്ന ആശയം പുനഃസ്ഥാപിച്ച ആദ്യത്തെ മുസ്‌ലിം അറബ് ഭരണാധികാരിയായി ആയി മുഹമ്മദ് ബിൻ സഊദ്.രാഷ്ട്ര സങ്കല്പം എന്ന ആശയം വ്യാപിപ്പിച്ചതോടെ പ്രദേശത്തെ ഗോത്രങ്ങളും നാട്ടുരാജ്യങ്ങളും തുടർച്ചയായി മുഹമ്മദ് ബിൻ സൗദിന്റെ സംസ്ഥാനത്തിൽ ചേരുകയാണുണ്ടായത്. മേഖലയിൽ ഒരു രാജ്യം ശക്തിപ്പെട്ടുവന്നതിന്റെ അടിത്തറ പാകി എന്നതിനപ്പുറം ചരിത്രപരമായ അതിന്റെ പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന്റെയും പുനരുജ്ജീവനത്തിന്റെയും കൂടി ആഘോഷമാണ് സ്ഥാപകദിനം.
നജ്റാന്‍ കെഎംസിസി പ്രവര്‍ത്തകരുടെ സൗഹൃദ സംഗമത്തോടുകൂടി കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി സത്താര്‍ തച്ചനാട്ടുകര സ്വാഗതം ആശംസിച്ചു പ്രസിഡന്‍റ് ബഷീര്‍ കരിംങ്കല്ലത്താണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ഉപദേശക സമിതി ചെയര്‍മാന്‍ ജബ്ബാര്‍ പനങ്ങാങ്ങര ഉല്‍ഘാടനം ചെയ്തു അറീസ ഏരിയ കമ്മിറ്റി സിക്രട്ടറി ഖലീല്‍ റഹ്മാന്‍ അഡ്വൈസറി ബോഡ് അംഗങ്ങളായ നിസാര്‍ ഫൈസി ചെറുകുളംബ് നൗഫല്‍ കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു സിക്രട്ടറി അക്ബര്‍ താനൂര്‍ നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa