ആഗോള എണ്ണ വില കുതിക്കുന്നു
റഷ്യയുടെ ഉക്രൈൻ ആക്രമണത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു.
ബ്രെൻ്റ് ക്രൂഡിനു ബാരലിനു 105 ഡോളറും വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയേറ്റ് ക്രുഡിനു ബാരലിനു 99.88 ഡോളറും ആയി വില ഉയർന്നു.
2014 നു ശേഷം ഇതാദ്യമായിട്ടാണു എണ്ണ വില ഇത്രയും ഉയരത്തിലെത്തുന്നത്. യുദ്ധം എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണു വില ഉയരാൻ കാരണം.
എണ്ണ ഉത്പാദന രാജ്യങ്ങളിൽ മുഖ്യ സ്ഥാനമുള്ള റഷ്യ ഒപെക് പ്ളസ് സഖ്യത്തിൽ അംഗമാണ്. യൂറോപ്പിലേക്കുള്ള 35 ശതമാനം ഗ്യാസും വിതരണം ചെയ്യുന്നത് റഷ്യയാണെന്നതും ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa