സൗദിക്കകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള അനുവദിനീയമായതിൽ കൂടുതലുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ്റെ നിർദ്ദേശം
സൗദിയിലേക്കും സൗദിയിൽ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള അനുവദിനീയമായതിലും അധികം വരുന്ന ആഭരണങ്ങളും പണവും സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ എയർലൈൻ കംബനികൾക്ക് പ്രത്യേക നിർദ്ദേശം നൽകി.
അനുവദിനീയമായതിലും കൂടുതലും ആഭരണവും പണവും കയ്യിൽ വെക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വിമാനക്കംബനികൾ പ്രത്യേകം ബോധവത്ക്കരണം നൽകണമെന്നാണു നിർദ്ദേശത്തിൽ പറയുന്നത്.
അനുവദിനീയമായ പരിധിക്കപ്പുറം വരുന്ന ആഭരണത്തിൻ്റെയും പണത്തിൻ്റെയും കണക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതിനെ ആവശ്യകത ഈ നിർദ്ദേശത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നു.
കൂടുതലുള്ള പണവും ആഭരണവും കൈവശം വെക്കുന്നവർ അത് സംബന്ധിച്ച് ഡിക്ളറേഷൻ ബന്ധപ്പെട്ടവർക്ക് നൽകേണ്ടതുണ്ട്.
ഒരു വ്യക്തി സൗദിയിൽ നിന്ന് പോകുമ്പോഴോ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴോ കയ്യിൽ 60,000 റിയാലിലധികം മൂല്യം വരുന്ന പണമോ ആഭരണമോ ഉണ്ടെങ്കിലാണു അത് സംബന്ധിച്ച് ഡിക്ളറേഷൻ നൽകേണ്ടത്.
ഡിക്ളറേഷൻ ഫോമിനായി https://www.customs.gov.sa/en/edeclaration എന്ന സൗദി കസ്റ്റംസിൻ്റെ ലിങ്ക് സന്ദർശിച്ചാൽ മതിയാകും.
ഏതെല്ലാം സാധനങ്ങൾക്ക് ഡിക്ളറേഷൻ ആവശ്യമുണ്ടെന്നതും അത് സംബന്ധിച്ച നിയമാവലിയും അറിയാൻ https://www.customs.gov.sa/en/declare എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa