Wednesday, November 27, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും പണം കവർന്നു; ബാങ്ക് അക്കൗണ്ടുള്ള സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

സൗദിയിൽ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷൻ എന്ന പേരിൽ കാൾ ചെയ്ത് നിരവധി പ്രവാസികളുടെ പണം ഹാക്കർമാർ കവർന്നതായി പരാതി.

ഉപയോക്താക്കളെ വിളിച്ച് ഇങ്ങോട്ട് ഇഖാമ നംബറും പേരും ബാങ്കിൻ്റെ പേരും പറഞ്ഞ് കൊണ്ടാണു ഹാക്കർമാർ പുതിയ നീക്കം നടത്തുന്നത്.

ആദ്യം തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഇങ്ങോട്ട് പറയുന്നതിനാൽ വിളിക്കുന്നത് ബാങ്കിൽ നിന്ന് തന്നെയാണെന്ന ധാരണയിലായിരിക്കും പ്രവാസികൾ പ്രതികരിക്കുക.

ശേഷം കാൾ ചെയ്യുന്ന തട്ടിപ്പുകാരൻ മൊബൈലിൽ വന്ന ഒ ടി പി ചോദിക്കുകയും സംശയം തോന്നാത്തവർ അത് നൽകുകയും ചെയ്യുന്നതോടെയാണു പിന്നീട് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നത് ആരംഭിക്കുക.

നേരത്തെ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾ ദമാമിൽ ജോലി ചെയ്യുന്ന മലപ്പൂറം സ്വദേശിയായ ഒരു പ്രവാസിയുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇഖാമ നംബർ റിയാദ് ബാങ്കിൽ നിന്ന് എന്ന പേരിൽ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്.

ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് എന്ന പേരിൽ ഏത് തരം കാളുകൾ വന്നാലും അത് വക വെക്കാതിരിക്കുകയും നേരിട്ട് ബാങ്കിൽ പോയി വിവരം തിരക്കുകയുമായിരിക്കും ബുദ്ധി.

പലരും ഇത് സംബന്ധിച്ച് ബോധവാന്മാരാണെങ്കിലും കാളുകൾ വരുന്ന സമയം വിളിക്കുന്നവരുടെ കൗശലപരമായ സംസാരത്തിൽ വീണു കൊണ്ട് വിവരങ്ങൾ പങ്ക് വെക്കുകയും അവസാനം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയുമാണു ചെയ്യുന്നത്.

നിരവധി പ്രവാസികൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു അറിയാൻ സാധിച്ചിട്ടുള്ളത്. ഹാക്കർമാർ കൂടുതലും കാൾ ചെയ്തിട്ടുള്ളത് 0595461396, 0597437523 എന്ന നംബറുകളിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ.

മൊബൈലും കംബ്യൂട്ടറുമെല്ലാം ആൻ്റി വൈറസ് സോഫ്റ്റ് വെയറുകൾ വഴി സുരക്ഷിതമാക്കണമെന്നും ബാങ്കുകളിൽ നിന്ന് എന്ന പേരിൽ വരുന്ന കാളുകൾക്ക് പ്രതികരിക്കാതെ നേരിട്ട് ബാങ്കിൽ പോയി വിവരങ്ങൾ തിരക്കണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്