ഇഖാമ നൽകുന്നതിനു മുംബ് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്താൽ പിന്നീട് വിസ കാൻസൽ ചെയ്യാൻ സാധിക്കുമോ? ജവാസാത്ത് വിശദീകരണം കാണാം
ഒരു തൊഴിലാളിയുടെ പ്രൊബോഷണറി പിരീഡ് അഥവാ ഇഖാമ ഇഷു ചെയ്യുന്നതിനു മുംബുള്ള ട്രയൽ സമയത്ത് എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നത് സംബന്ധിച്ച് സൗദി ജവാസാത്ത് വിശദീകരണം നൽകി.
പ്രൊബോഷണറി പിരീഡിൽ ഒരു തൊഴിലുടമക്ക് അബ്ഷിർ ബിസിനസ് വഴി തൻ്റെ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകാൻ സാധിക്കും.
വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ തൊഴിലുടമകളെ ലക്ഷ്യം വെച്ചുള്ളതാണു ഈ സൗകര്യമെന്ന് ജവാസാത്ത് വിശദീകരിക്കുന്നു.
അതേ സമയം ഇത്തരത്തിൽ പ്രൊബോഷണറി പിരീഡിൽ ഇലക്ട്റോണിക് പ്ളാറ്റ് ഫോം വഴി ഇഷ്യു ചെയ്ത ഫൈനൽ എക്സിറ്റ് വിസ പിന്നീട് കാൻസൽ ചെയ്യാനോ തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്ത് നൽകാനോ സാധ്യമല്ല എന്നത് ശ്രദ്ധേയമാണ്.
നടപടികൾ വേഗത്തിൽ നടക്കുന്നതിനും കടാലാസ് രഹിതമാക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമാണു അബ്ഷിർ ഇത്തരത്തിൽ സേവനം ഒരുക്കുന്നത്.
ഇഖാമയുള്ളയാൾക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്താൽ അത് കാൻസൽ ചെയ്യാൻ മാർഗങ്ങളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa