Saturday, September 21, 2024
Saudi ArabiaTop Stories

വാരാന്ത്യ അവധി, സർവീസ് മണി, വാർഷിക അവധി : സൗദിയിലെ ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ നിരവധിയാണ്

ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവയും മറ്റും നിയന്ത്രിക്കുന്ന ഒരു പുതിയ സംവിധാനം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

തൊഴിൽ കരാറിന്റെ വിശദാംശങ്ങൾ,അത് റദ്ദാക്കുന്നതിനുള്ള നിയന്ത്രണങ്ങളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പര കടമകൾ എന്നിവയും നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാർഹിക തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ സംവിധാനത്തിന്റെ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.

21 വയസ്സിന് താഴെയുള്ള ഒരു വീട്ടുജോലിക്കാരനെ ജോലിക്ക് നിയോഗിക്കുന്നത് പുതിയ സംവിധാനത്തിൽ തടയുന്നു. കൂടാതെ തൊഴിലുടമ ഒരു വീട്ടുജോലിക്കാരനെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കാനോ അല്ലെങ്കിൽ ജോലി കരാറിലും റസിഡൻസ് പെർമിറ്റിലും എഴുതിയിട്ടുള്ള തൊഴിൽ ഒഴികെയുള്ള ജോലിക്കും നിയോഗിക്കാനോ പാടില്ല.

തൊഴിലാളിയും ഉടമസ്ഥനോടും വീട്ടുകാരോടും വിശ്വസ്തതയോടെയും സത്യസന്ധതയോടെയും പെരുമാറുകയും രഹസ്യങ്ങൾ സൂക്ഷിക്കുകയും ഉപദ്രവം ഉണ്ടാക്കാതിരിക്കുകയും ചെയ്യണം. ഇസ്‌ലാം മതത്തെ ബഹുമാനിക്കുകയും സൗദി നിയമ സംവിധാനങ്ങളെ അനുസരിക്കുകയും ചെയ്യണം.

തൊഴിൽ കരാറിൽ രണ്ട് കക്ഷികളും അംഗീകരിക്കുന്ന പ്രകാരം ഗാർഹിക തൊഴിലാളിക്ക് ആഴ്ച തോറുമുള്ള വിശ്രമത്തിന് അർഹതയുണ്ടെന്ന് പുതിയ സംവിധാനം വ്യക്തമാക്കുന്നു.

കൂടാതെ ചില കേസുകളിൽ ഒഴികെ തൊഴിലാളിയുടെ വേതനത്തിൽ നിന്ന് കിഴിവ് അനുവദനീയമല്ല. തൊഴിലുടമയിൽ നിന്ന് നേരത്തെ കടം വാങ്ങിയത്, അല്ലെങ്കിൽ അവൻ മനഃപൂർവ്വം അല്ലെങ്കിൽ അശ്രദ്ധമായി കേടുവരുത്തിയതിന്റെ ചിലവ് എന്നിവ ഈടാക്കാം. കട്ട് ചെയ്യുന്നത് തൊഴിലാളിയുടെ വേതനത്തിന്റെ പകുതിയിലധികം വരാൻ പാടില്ല.

രണ്ട് വർഷം കഴിഞ്ഞ് വീട്ടുജോലിക്കാരന് ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിക്ക് അർഹതയുണ്ട്. കരാർ പുതുക്കുകയും അവധി ഉപയോഗിക്കാതിരിക്കുകയും ചെയ്‌താൽ അതിനു ബദൽ ആയി ആനുകൂല്യം ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്.

ഒരു തൊഴിലാളിക്ക് പരമാവധി 30 ദിവസം വരെ വേതനത്തോട് കൂടിയുള്ള രോഗാവധി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഗാർഹിക തൊഴിലാളിക്ക് സർവീസ് ബെനഫിറ്റ് ലഭിക്കാൻ അർഹതയുണ്ട്. സർവീസ് ബെനഫിറ്റ് ലഭിക്കാൻ തൊഴിലാളി തുടർച്ചയായ 4 വർഷം ജോലി ചെയ്തിരിക്കണം. ഒരു മാസത്തെ വേതനം ആണ് സർവീസ് ബെനഫിറ്റ് നൽകേണ്ടത്. ജോലി ചെയ്ത വർഷത്തിനു ആനുപാതികമായി സർവീസ് ബെനഫിറ്റ് തുകയുടെ വിഹിതം ലഭിക്കാനും അർഹതയുണ്ട്.

തൊഴിലുടമ എല്ലാ മാസാവസനവും കരാർ പ്രകാരമുള്ള സാലറി നൽകണം. ബാങ്ക് വഴി സാലറി നൽകണം. ബാങ്ക് വഴി വേണ്ടെന്ന് തൊഴിലാളി പറഞ്ഞാൽ  മന്ത്രാലയം നിഷ്ക്കർഷിച്ച മറ്റു മാർഗങ്ങൾ വഴി സാലറി നൽകണം.

തൊഴിലാളിക്ക് അനുയോജ്യമായ താമസ സൗകര്യം തൊഴിലുടമ ഒരുക്കണം. തൊഴിലാളിയെ ദേശ, ഭാഷ,ലിംഗ, കളറസ്ഥാനത്തിലോ മറ്റോ ആക്ഷേപിക്കാനോ വിവേചനം നടത്താനോ പാടില്ല.

തൊഴിലാളിയുടെ പാസ്പോർട്ട്, മറ്റു രേഖകൾ എന്നിവ തൊഴിലുടമക്ക് സൂക്ഷിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല.

തൊഴിലാളിയുടെ ആരോഗ്യത്തിന് ഭീഷണിയായതോ അവന്റെ ശരീരത്തിന്റെ സുരക്ഷ, അല്ലെങ്കിൽ അവന്റെ മാനുഷിക അന്തസ്സിനെ ബാധിക്കുന്നതോ ആയ ഒരു ജോലിയും നൽകരുത്.

തൊഴിൽ കരാർ അവസാനിക്കുകയോ തൊഴിലാളി കരാർ പുതുക്കാൻ ഉദ്ദേശിക്കുകയോ ചെയ്യാത്ത പക്ഷം തൊഴിലുടമ ഫൈനൽ എക്സിറ്റ് നൽകണം.

ഇൻഷൂറൻസ് പോളിസി നിബന്ധന പ്രകാരം മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നത് തൊഴിലുടമയുടെ ബാധ്യതയിൽ പെടുന്നു.

രേഖാമൂലമുള്ള തൊഴിൽ കരാർ മുഖേന ഗാർഹിക തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കും. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമിൽ അത് രേഖപ്പെടുത്താനും നിയന്ത്രണത്തിന്റെ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു,

കരാർ ട്രാൻസ് ലേറ്റ് ചെയ്ത് 3 കോപിയാക്കി പകർപ്പുകൾ ഓരോ കക്ഷികളും സൂക്ഷിക്കുന്നു.  മൂന്നാമത്തേത് മന്ത്രാലയം അംഗീകരിച്ച മെക്കാനിസം അനുസരിച്ച് സിവിൽ റിക്രൂട്ട്മെന്റ് ഓഫീസിലും സൂക്ഷിക്കും.

കരാറിൽ പ്രൊബേഷണറി കാലയളവ്, കരാറിന്റെ കാലാവധി, അത് എങ്ങനെ നീട്ടണം, അധിക ജോലി സമയങ്ങളുടെ ക്രമീകരണം എന്നിവയും ഉൾപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa















അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്