വിസിറ്റ് വിസ കാലാവധി നീട്ടാനാകാതെ നിരവധി പ്രവാസികൾ; സ്വീകരിക്കാവുന്ന പരിഹാര മാർഗ്ഗങ്ങൾ അറിയാം
കുടുംബാംഗങ്ങളെ വിസിറ്റ് വിസയിൽ സൗദിയിലെത്തിച്ച നിരവധി പ്രവാസികൾ വിസാ കാലാവധി നീട്ടാനാകാതെ പ്രയാസപ്പെടുന്നതായി റിപ്പോർട്ട്.
പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ മൾട്ടി വിസിറ്റ് വിസ കാലാവധി പുതുക്കാൻ സാധിക്കില്ലെന്നാണു നോട്ടിഫിക്കേഷൻ വരുന്നത്.
ഇത് സംബന്ധിച്ച് അബ്ഷിറുമായി ബന്ധപ്പെട്ടപ്പോൾ അപോയിന്റ്മെന്റ് ബുക്ക് ചെയ്ത് ജവാസാത്തുമായി നേരിട്ട് ബന്ധപ്പെടണമെന്ന അറിയിപ്പാണു ലഭിക്കുന്നത്.
അതേ സമയം ഇത്തരത്തിൽ ഉള്ള ഒരു കേസിൽ അബ്ഷിറിലെ തവാസുൽ വഴി പരാതി നൽകിയപ്പോൾ വിസിറ്റ് വിസാ കലാവധി 15 ദിവസത്തേക്ക് മാത്രം നീട്ടിക്കിട്ടിയതായി സൗദി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്ന വ്ലോഗർ അനസ് കെ സി അറേബ്യൻ മലയാളിയെ അറിയിച്ചു.
നിലവിൽ അബ്ഷിർ വഴി അപോയിന്റ്മെന്റ് ബുക്ക് ചെയ്ത് നേരിട്ട് ജവാസാത്തുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ അബ്ഷിറിലെ തവാസുൽ വഴി റിക്വസ്റ്റ് നൽകുകയോ ചെയ്യുന്നതാണ് പരിഹാരം.
തവാസുൽ വഴി 15 ദിവസം മാത്രമേ നീട്ടിക്കിട്ടിയിട്ടുള്ളൂ എന്നതിനാൽ ഇതിൽ ഏറ്റവും അഭികാമ്യം ജവാസാത്തുമായി നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും എന്നാണ് മനസ്സിലാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa