യു എ ഇയിലുള്ളവർ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നു
യു എ ഇക്കാർ ദിനം പ്രതിയെന്നോണം സോഷ്യൽ മീഡിയക്ക് അടിമകളായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്ളോബൽ വെബ് ഇൻഡക്സിൻ്റെ പഠനത്തിലാണു ഇത് വെളിപ്പെടുത്തുന്നത്.
3 മണിക്കൂറും 11 മിനിട്ടുമാണു ഒരു യുഎഇക്കാരൻ ദിനം പ്രതി സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത്. ഈ കണക്ക് ആഗോള തലത്തിൽ ആറാം സ്ഥാനത്തും മിഡിലീസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തുമാണു. 2012ൽ യു എ ഇ ക്കാരൻ്റെ ശരാശരി സോഷ്യൽ മീഡിയ ഉപയോഗ സമയം 2 മണിക്കൂറും 21 മിനിട്ടുമായിരുന്നു.
മൊബൈൽ ഫോണിൻ്റെ തള്ളിക്കയറ്റവും പുതിയ ആപുകളും ഇൻ്റർനെറ്റ് സൗകര്യവുമെല്ലാം യു എ ഇയുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ പരിപോഷിപ്പിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa