Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ എല്ലാ കൊറോണ നിയന്ത്രണങ്ങളും ഒഴിവാക്കി; വിദേശത്ത് നിന്ന് വരുന്നവർക്കും ഇളവുകൾ

ചരിത്രപരമായ തീരുമാനത്തിലൂടെ രാജ്യത്തെ മുഴുവൻ കൊറോണ പ്രതിരോധ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. പുതിയ 8 തീരുമാനങ്ങൾ താഴെ വിവരിക്കുന്നു.

ഒന്ന്: മസ്ജിദുൽഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു, അതേസമയം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് തുടരുന്നു.

രണ്ടാമത്തേത്: എല്ലാ സ്ഥലങ്ങളിലും (അടച്ചതും തുറന്നതും), പ്രവർത്തനങ്ങളിലും ഇവന്റുകളിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ താൽക്കാലികമായി നിർത്തുന്നു.

മൂന്നാമത്: മാസ്ക് തുറന്ന സ്ഥലങ്ങളിൽ ധരിക്കേണ്ട ആവശ്യമില്ല, അതേസമയം അടച്ച സ്ഥലങ്ങളിൽ ധരിക്കണം.

നാലാമത്: രാജ്യത്തേക്ക് വരുന്നതിന് മുമ്പ് അംഗീകൃത പിസിആർ ടെസ്റ്റ് ഫലമോ അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ സമർപ്പിക്കേണ്ട ആവശ്യമില്ല.

അഞ്ചാമത്തേത്: എല്ലാ തരത്തിലുമുള്ള സന്ദർശന വിസകളിൽ രാജ്യത്തേക്ക് വരുന്നതിന്, രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കൊറോണ വൈറസ് (കോവിഡ്-19) അണുബാധയിൽ നിന്നുള്ള ചികിത്സാ ചെലവുകൾ വഹിക്കുന്നതിനുള്ള ഇൻഷുറൻസ് ആവശ്യമാണ്.

ആറാമത്: രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നിവ ആവശ്യമില്ല.

ഏഴാമത്തേത്: സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങൾക്ക് പ്രസ്തുത വിലക്ക് ഒഴിവാക്കി.

എട്ട്: ബൂസ്റ്റർ ഡോസ്, ഇമ്യൂൺ സ്റ്റാറ്റ്സ് തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകൾ തുടരും. നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിലായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്