Saturday, September 21, 2024
Saudi ArabiaTop Stories

ക്വാറന്റീൻ പാക്കേജ് തുക മടക്കി നൽകണമെന്ന് സൗദി സിവിൽ ഏവിയേഷൻ; പുതിയ സർക്കുലറിലെ 7 നിർദ്ദേശങ്ങൾ കാണാം

സൗദിയിലേക്കുള്ള യാത്രാ നടപടിക്രമങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചതോടെ പുതിയ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി.

സിവിൽ ഏവിയേഷൻ സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ വിവരിക്കുന്നു.

സൗദിയിൽ നിന്ന് ഇനി പരാമർശിക്കുന്ന രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രാ വിലക്കും നീക്കി. രാജ്യങ്ങൾ: സൗത്ത് ആഫ്രിക്ക, നമീബിയ,ബോത്സ്വാന, സിംബാവെ, ലെസോത്തോ, എസ്വാതിനി,മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്കർ, അംഗോള, സൈഷിൽസ്, കൊമറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ.

സൗദിയിലേക്ക് വരുനവർക്ക് യാത്രക്ക് മുമ്പുള്ള പിസിആർ ടെസ്റ്റോ ആന്റിജൻ ടെസ്റ്റോ ആവശ്യമില്ല.

സൗദിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനോ ഹോം ക്വാറന്റീനോ ആവശ്യമില്ല.

വിസിറ്റ് വിസക്കാർക്ക് സൗദിയിൽ കഴിയുന്ന കാലത്തേക്കുള്ള കൊറോണ ചികിത്സ കവർ ചെയ്യുന്ന ആരോഗ്യ ഇൻഷൂറൻസ് കവറേജ് ഉണ്ടായിരിക്കണം.

സൗദിയിലേക്കുള്ള യാത്രക്കാരിൽ നിന്ന് ഈടാക്കിയ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പാക്കേജ് തുക എയർലൈൻ കമ്പനികൾ തിരികെ നൽകണം.

മാർച്ച് 5 മുതൽ മുകളിൽ പരാമർശിച്ച അപ്ഡേഷനുകൾ പ്രാബല്യത്തിലായിക്കഴിഞ്ഞു.

സിവിൽ ഏവിയേഷൻ സർക്കുലറിലെ നിബന്ധനകൾ ലംഘിക്കുന്നത് സർക്കാർ ഉത്തരവിനെതിരെയുള്ള നീകമായതിനാൽ നിയമ നടപടികൾ നേരിടേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്