Saturday, September 21, 2024
Jeddah

ഫർസാന യാസറിന്റെ ബർത്ത് ഡേ പുണർതം 2022 ടീം ആഘോഷിച്ചു

പ്രശസ്ത ഗായിക ഫർസാന യാസറിന്റെ ബർത്ത് ഡേ ആഘോഷം പുണർതം 2022 ടീം സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു.പുണർതം ചെയർമാൻ ഉണ്ണീൻ പുലാക്കൽ, പുണർതം കോർഡിനേറ്റർമാരായ സി എം അഹമ്മദ് ആക്കോട് . ഹസ്സൻ കുണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ അതിവിപുലമായി
ആഘോഷിച്ചത്. ഫർസാനക്ക് ബാദുഷ മാഷ് ,പ്രശസ്ത സംഘാടകൻ ഗഫൂർ ചാലിൽ .മുജീബ് പാക്കട ,പൂച്ചിപ്പ എന്ന റഹിം, അഷ്റഫ് ചുക്കൻ , ടിക്ടോകർ രംഗീല നാണി, . കോരിയോഗ്രാഫർ അബ്ബാസ് ഉമ്മർ മങ്കട ,ഷറഫു , ഫർസാന സൈഫുദ്ദീൻ, നൂറഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു തുടർന്ന് സംഗീത വിരുന്നിന് മുസ്തഫ കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ നൂഹ് ബീമാപള്ളി , റഹീം കാക്കൂർ , സൈഫുദ്ദീൻ , യാസർ ,ഷമീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചത്
സർപ്രൈസായി പുണർതം ടീം എനിക്ക് തന്ന ഈ ബർത്ത് ഡേ ഗിഫ്റ്റിന് പുണർതം ടീമിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും ഇന്നേവരെ ആഘോഷിച്ച ബര്ത്ഡേ യിൽ നിന്നും വ്യത്യസ്തമായി എനിക്ക് തന്ന ഈ ഗിഫ്റ്റ് ജീവിതത്തിൽ ഏറ്റവും മാധുര്യം ഉള്ളതാണെന്നും പഴയകാല ജീവിതം ഓർമ്മിച്ചെടുത്തു കൊണ്ട് ഫർസാന നന്ദി പ്രസംഗത്തിൽ പറഞ്ഞു ഈ സംഗീതരംഗത്ത് എന്നെ കൈപിടിച്ചുയർത്തി ഇന്നത്തെ നിലയിൽ ഞാൻ അറിയപ്പെടുന്ന ഒരു ഗായികയായതിന് പിന്നിൽ മുസ്തഫ കുന്നുംപുറത്തിൻറെ നേതൃത്വത്തിലുള്ള ലാലു മീഡിയ ആണെന്നും പിന്നീടുള്ള എൻറെ പ്രയാണത്തിൽ ഭർത്താവ് യാസറിന്റെ പരിപൂർണ പിന്തുണയുള്ളത് കൊണ്ടാണ് എന്നും ഫർസാന പറഞ്ഞു.
ഫർസാന എന്ന ഗായികക്ക് ജിദ്ദയിലെ മലയാളി സമൂഹം നൽകിയ പിന്തുണയ്ക്ക് പ്രത്യേകിച്ച് പുണർതം ടീമിനും ലാലു മീഡിയക്കും നന്ദി പറഞ്ഞു കൊണ്ടാണ് യാസർ തന്റെ പ്രസംഗം അവസാനിപ്പിച്ചത് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്