പാസപോർട്ട് എക്സ്പയറായാൽ ഇഖാമ പുതുക്കാൻ സാധിക്കുമോ? എക്സിറ്റിന് പാസ്പോർട്ടിൽ കാലാവധി എത്ര വേണം? വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് നൽകിയ മറുപടികൾ കാണാം
സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി.
ഇഖാമ പുതുക്കാൻ കാലാവധിയുള്ള പാസ്പോർട്ട് വേണമോ എന്ന ചോദ്യത്തിനു പാസ്പോർട്ട് കാലാവധിയുള്ളതായിരിക്കൽ നിർബന്ധമാണെന്നാണു മറുപടി നൽകിയത്.
വിസിറ്റ് വിസ ഇഖാമയാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സിസ്റ്റം അത് അനുവദിക്കുന്നില്ല എന്ന മറുപടി യാണ് നൽകിയത്.
സൗദിയിലെത്തി 90 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇഖാമ ഇഷ്യു ചെയ്യുന്നതെങ്കിൽ 500 റിയാൽ പിഴ അടക്കേണ്ടി വരുമെന്ന് ജവാസാത്ത് ഒരു മറുപടിയിൽ ഓർമ്മപ്പെടുത്തുന്നു.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു.ചെയ്യുന്നതിന് പാസ്പോർട്ടിനു എത്ര കാലാവധി ഉണ്ടായിരിക്കണം എന്ന ചോദ്യത്തിനു 60 ദിവസം കാലാവധിയുണ്ടായിരിക്കണം എന്നാണ് ജവാസാത്ത് മറുപടി നൽകിയത്.
എംബസി മുഖേന ജവാസാത്തിൽ നിന്ന് എക്സിറ്റ് ലഭിച്ചയാൾക്ക് പുതിയ വിസിറ്റ് വിസയിൽ സൗദിയിലേക്ക് വരാൻ സാധിക്കുമോ എന്ന സംശയം ഉന്നയിച്ചപ്പോൾ, എക്സിറ്റ് നിയമപരമാണെങ്കിലും മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിലും അയാൾക്ക് സൗദിയിലേക്ക് വിസിറ്റ് വിസയിൽ പ്രവേശിക്കുന്നതിനു പ്രശ്നമില്ല എന്നും ജവാസാത്ത് മറുപടി നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa