ലെവി ഇളവ് ഇനി ഒരു വർഷം കൂടി
ചെറുകിട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കിയ തീരുമാനത്തിന്റെ ആനുകൂല്യം ഇനി ഒരു വർഷം കൂടി ലഭിക്കും.
2020 ഏപ്രിലിൽ അംഗീകരിക്കപ്പെട്ട ഈ തീരുമാനത്തിന്റെ ആനുകൂല്യം 2023 മാർച്ചിലാണു അവസാനിക്കുക.
ആനുകൂല്യത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് 9600 റിയാൽ വർഷത്തിൽ ലെവി അടക്കേണ്ടതിനു പകരം 100 റിയാൽ മാത്രമേ അടക്കേണ്ടി വരുന്നുള്ളൂ.
തൊഴിലുടമയും ഒരു സൗദിയും ജോലി ചെയ്യുന്ന 9 ൽ താഴെ ജീവനക്കാരുള്ള സ്ഥാപനത്തിൽ 4 വിദേശികളെ വരെ ലെവിയിൽ നിന്ന് ഒഴിവാക്കും.
ഇത്തരത്തിൽ ലെവി ആനുകുല്യം ഉള്ള 5.76 ലക്ഷം ചെറുകിട സ്ഥാപനങ്ങൾ നിലവിൽ സൗദിയിലുണ്ട്.
സ്ഥാപനവും തൊഴിലുടമയും പ്രവാസി തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വഴക്കം നൽകാനാണ് ഇളവ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിക്കുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സാമ്പത്തിക വിനിമയങ്ങളുടെ മാനേജ്മെന്റ് മെച്ചപ്പെടുത്താനും അവരുടെ സാമ്പത്തിക പേയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും ഇത് ലക്ഷ്യമിടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa