സൗദി ആരാംകോ കഴിഞ്ഞ ഒരു വർഷത്തെ അറ്റാദായം പുറത്ത് വിട്ടു
സൗദി അറേബ്യൻ ഓയിൽ കമ്പനി “സൗദി അരാംകോ” 2021 ലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
വാർഷികാടിസ്ഥാനത്തിൽ അറ്റവരുമാനത്തിൽ ഇരട്ടിയിലധികം വർധന രേഖപ്പെടുത്തി. 412.4 ബില്യൺ റിയാലാണ് 2021 ലെ അറ്റാദായം.
2021 ലെ നാലാം പാദത്തിൽ ഓഹരിയുടമകൾക്ക് 70.3 ബില്യൺ റിയാലിന്റെ ലാഭവിഹിതം ആരാംകോ പ്രഖ്യാപിച്ചു, 2022 ന്റെ ആദ്യ പാദത്തിൽ ലാഭവിഹിതം വിതരണം ചെയ്യും.
ലോകം നേരിടുന്ന വെല്ലുവിളികളും ദുഷ്‌കരമായ സാഹചര്യങ്ങളും വകവയ്ക്കാതെ, സാമ്പത്തികവും പ്രവർത്തനപരവുമായ ഫലങ്ങൾ, സംരംഭങ്ങൾ, നേട്ടങ്ങൾ, ഭാവിയിലെ നിക്ഷേപം എന്നിവയുടെ കാര്യത്തിൽ 2021 കമ്പനിയെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായിരുന്നുവെന്നും ആരാംകോ സി ഇ ഒയും പ്രസിഡന്റുമായ എഞ്ചിനീയർ അമീൻ നാസർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa