Monday, September 23, 2024
Saudi ArabiaTop Stories

തൊഴിലാളിക്കും ആശ്രിതർക്കും ഹെൽത്ത് ഇൻഷൂറൻസ് നൽകിയില്ലെങ്കിൽ തൊഴിലുടമക്ക് 20,000 റിയാൽ പിഴ

റിയാദ് : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി, സൗദി ഇതര ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നൽകേണ്ടതിന്റെ ആവശ്യകത മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ ഓരോ ജീവനക്കാരനും എന്ന കണക്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കാറ്റഗറിക്കനുസരിച്ച് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

മെഡിക്കൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്ത ജീവനക്കാരുടെ കേസുകൾ കണ്ടെത്തുന്നതിനും ഉചിതമായ  രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായി ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ഒരു സംയോജിത ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ പരാജയപ്പെടുന്നത് തൊഴിലുടമയുടെ ലംഘനമായി കണക്കാക്കുകയും മെഡിക്കൽ ഇൻഷുറൻസ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്