Monday, September 23, 2024
Saudi ArabiaTop Stories

മക്ക റൂട്ട് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 5 രാജ്യത്തെ തീർഥാടകർ

അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 2,77,000 ലധികം ഹജ്ജ് തീർഥാടകർ മക്ക റൂട്ട് സംരംഭം നടപ്പിലാക്കി രണ്ട് വർഷത്തിനുള്ളിൽ അതിന്റെ പ്രയോജനം നേടിയതായി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ (ജവാസാത്ത്) ലെഫ്റ്റ്.ജനറൽ സുലൈമാൻ യഹ്യ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നിരവധി മന്ത്രാലയങ്ങളുടെ സംയുക്ത പരിശ്രമം മൂലമാണ് ഈ സംരംഭം വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മക്ക റൂട്ട് ഇനിഷ്യേറ്റീവ്നു കീഴിൽ തീർഥാടകർക്കുള്ള എമിഗ്രേഷനൻ പ്രീ ക്ലിയറൻസ് നടപടിക്രമങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്നുള്ള എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് തന്നെ നടത്തുകയാണ് ചെയ്യുക.

മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുനീഷ്യ, ബംഗ്ലാദേശ് എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരാണ് കൊറോണക്ക് മുമ്പ് മക്ക റൂട്ട് പദ്ധതി വിനിയോഗിച്ചത്.

സ്വന്തം രാജ്യങ്ങളിൽ തന്നെ എമിഗ്രേഷൻ പരിശോധനകൾ സാധ്യമാക്കുന്നതിലൂടെ സൗദി വിമാനത്താവളങ്ങളിൽ എത്തിച്ചേരുമ്പോൾ തീർഥാടകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സഹായകരമാകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്